ബദിയഡുക്ക:[www.malabarflash.com] മുണ്ട്യത്തടുക്കയില്‍ അനുജന്‍ ജ്യേഷ്ഠനെ വെട്ടിക്കൊലപ്പെടുത്തി. മുണ്ട്യത്തടുക്ക സരളിയിലെ കെ കൊറഗപ്പ പൂജാരിയുടെ മകന്‍ വാസുദേവ (35) യാണ് കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച വൈകുന്നേരം അഞ്ച് മണിയോടെയായിരുന്നു സംഭവം.
അനുജന്‍ ചന്ദ്രഹാസ (26)യാണ് വാസുദേവയെ വെട്ടിയതെന്ന് പോലീസ് പറഞ്ഞു. സംഭവ സമയം വീട്ടില്‍ മറ്റാരും ഉണ്ടായിരുന്നില്ല. നിലവിളി കേട്ട് അയല്‍വാസികള്‍ ഓടിയെത്തിയപ്പോഴാണ് വാസുദേവയെ രക്തത്തില്‍ കുളിച്ചനിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ കാസര്‍കോട്ടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
കൊല്ലപ്പെട്ട വാസുദേവയ്ക്കും അനുജനും ചെറിയ രീതിയില്‍ മാനസീക വൈകല്യമുണ്ടായിരുന്നതായി വീട്ടുകാര്‍ പറഞ്ഞു. സീതാംഗോളിയില്‍ ഒരു ഹോട്ടലില്‍ ജോലിക്കാരനായിരുന്നു കൊല്ലപ്പെട്ട വാസുദേവ.
മാതാവ്: കുസുമ. മറ്റു സഹോദരങ്ങള്‍: ജനാര്‍ദനന്‍, സബി, ജ്യോതി, ദേവി.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment