Latest News

ഇസ്തിരികട ഉടമയെ കഴുത്തറുത്ത് കൊന്ന കാര്‍ത്തിക് നിരവധി കേസിലെ പ്രതി

ഉദുമ[www.malabarflash.com]: ഒരുമിച്ച് മദ്യപിക്കുന്നതിനിടയില്‍ ഇസ്തിരി കട ഉടമയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ബാര്‍ബര്‍ തൊഴിലാളി ഒന്നാംതരം ക്രിമിനല്‍.

കോട്ടിക്കുളം റെയില്‍വേ സ്‌റ്റേഷന് സമീപം റെയില്‍വേ ഗേറ്റിന് കിഴക്ക് ഭാഗത്തെ വാടക മുറിയില്‍ താമസിച്ചിരുന്ന ഇസ്തിരി ജോലിക്കാരന്‍ തമിഴ്‌നാട് തഞ്ചാവൂര്‍ സ്വദേശി അശോകനെ (52) കഴുത്തറുത്ത് കൊലപ്പെടുത്തിയ ബാര്‍ബര്‍ തൊഴിലാളി കാര്‍ത്തിക്ക് നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണെന്ന് കാര്‍ത്തിക്കിനെ തേടി തഞ്ചാവൂരില്‍ പോയി മടങ്ങിയ ബേക്കല്‍ പോ ലീസ് ഉന്നത പോലീസ് അധികാരികള്‍ക്ക് റിപ്പോര്‍ട്ട് നല്‍കി.

കഴിഞ്ഞ പത്തുകൊല്ലമായി കാര്‍ത്തിക്കിന് സ്വന്തം നാടുമായി ബന്ധമില്ല. അതേസമയത്ത് പലയിടത്തും കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നതായി നാട്ടുകാര്‍ക്ക് വിവരമുണ്ട്. കാര്‍ത്തിക്കിനെ തേടി പല സ്ഥലത്ത് നിന്നും പോലീസ് എത്തുന്നുണ്ടത്രെ.

ജനുവരി 26 ന് രാത്രിയാണ് അശോകനെ കാര്‍ത്തിക്ക് കഴുത്തറുത്ത് കൊലപ്പെടുത്തിയത്. ക്രൂരകൃത്യത്തിന് ശേഷം തമിഴ്‌നാട്ടിലേക്ക് കടന്ന കാര്‍ ത്തിക്ക് തഞ്ചാവൂരിലേക്ക് പോകുമെന്ന് കരുതിയാണ് പിറ്റേന്ന് രാവിലെ തന്നെ ബേക്കല്‍ പോലീസ് തഞ്ചാവൂരിലേക്ക് പുറപ്പെട്ടത്. എന്നാല്‍ കാര്‍ത്തിക്ക് ദിവസങ്ങള്‍ക്ക് ശേഷവും തഞ്ചാവൂരിലെത്തിയില്ല. 

അശോകനെ കൊലപ്പെടുത്തിയ ശേഷം താന്‍ ക്രൂര കൃത്യം ചെയ്തതായി ബാര്‍ബര്‍ ഷോ പ്പ് ഉടമയെ ഫോണില്‍ വിളിച്ച് കാര്‍ത്തിക് വിവരം പറഞ്ഞിരുന്നു.
ക്രിമിനല്‍ പശ്ചാത്തലമുള്ള കാര്‍ത്തിക്ക് പോലീസിന് പിടികൊടുക്കാതിരിക്കാന്‍ മൊബൈല്‍ സിം ഉപേക്ഷിച്ച് പുതിയ സിം എടുത്തിട്ടുണ്ടാകുമെന്നാണ് സംശയം. അശോകന്റെ ഇസ്തിരി കട പ്രവര്‍ ത്തിക്കുന്ന കെട്ടിടത്തിന്റെ ര ണ്ടാം നിലയിലാണ് കാര്‍ത്തി ക്ക് താമസിച്ചിരുന്നത്. അശോകന്റെ മുറിയില്‍ വെച്ചാണ് ഇരുവരും മദ്യപിച്ചത്.




Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.