കാഞ്ഞങ്ങാട്:[www.malabarflash.com] സദ്ഗുരു ത്യാഗ ബ്രഹ്മ സംഗീത സഭയുടെ ആഭിമുഖ്യത്തില്‍ 28മത് സംഗീതോല്‍സവത്തിന് തിരിതെളിഞ്ഞു.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
കാഞ്ഞങ്ങാട് രാജ രജേശ്വരി സിദ്ധി വിനായക ക്ഷേത്രത്തില്‍ കര്‍ണ്ണാടകത്തിലെ പ്രശസ്ത സംഗീതജ്ഞനായ മധൂര്‍ ബാലസുബ്രഹ്മണ്യം ഉഡുപ്പി ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു.
ഉഷ ഈശ്വര്‍ ഭട്ടിന്റെ സരസ്വതി സ്തുതിയോടെ ആരംഭിച്ച ചടങ്ങില്‍ ബി.രാജേന്ദ്രഷേണായി അധ്യക്ഷത വഹിച്ചു ടി.പി സോമശേഖരന്‍ സംസാരിച്ചു. തുടര്‍ന്ന് നടന്ന മധൂര്‍ ബാലസുബ്രഹ്മണ്യ യുടെ സംഗീതകച്ചേരി ആസ്വാദകര്‍ക്ക് വ്യത്യസ്ത അനുഭവമായി. കേ ദാര രാഗത്തില്‍ ഗജവദന എന്ന പുരന്തരദാസ കൃതിയോടെ ആരംഭിച്ച കച്ചേരിയില്‍ ത്യാഗരാജ സ്വാമികളുടെ അപൂര്‍വ്വ ക്രിതികളും പാടി.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment