കാസര്‍കോട്;[www.malabarflash.com] സഹോദരങ്ങളെ മരക്കൊമ്പില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പെര്‍ള പര്‍ത്താജെ ശിവഗിരിയിലെ നാഗേഷ്(24), സഹോദരന്‍ ഉമേഷ്(22) എന്നിവരാണ് മരണപ്പെട്ടത്. തിങ്കളാഴ്ച രാവിലെയാണ് ഇരുവരുടെയും മൃതദേഹങ്ങള്‍ വീടിന് പിറക് വശത്തെ പറമ്പിലെ മരക്കൊമ്പില്‍ തൂങ്ങിയ നിലയില്‍ കണ്ടത്.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
ഇരുവരും കൂലിപ്പണിക്കാരായിരുന്നു. ഞായറാഴ്ച ബജകൂഡ്‌ലുവിലെ ഒരു ബന്ധുവിന്റെ വീട്ടില്‍ നടന്ന ചടങ്ങില്‍ പങ്കെടുത്ത് വൈകിട്ടോടെ ഇരുവരും വീട്ടിലെത്തിയിരുന്നു. അഞ്ചര മണിയോടെ നാഗേഷ് പെര്‍ള ടൗണിലേക്കാണെന്നും പറഞ്ഞ് വീട്ടില്‍ നിന്ന് ഇറങ്ങിയതായിരുന്നു. ഏഴ് മണിയോടെ ഉമേശയും വീട്ടില്‍ നിന്ന് ഇറങ്ങിയിരുന്നു.
തിങ്കളാഴ്ച രാവിലെയും ഇരുവരും തിരിച്ചെത്താത്തതിനെത്തുടര്‍ന്ന് ബന്ധുക്കള്‍ അന്വേഷിക്കുന്നതിനിടെയാണ് വീടിന് പിറക് വശത്തെ കശുമാവിന്‍ കൊമ്പില്‍ ഉമേശയെ മുണ്ടിന്റെ ഒരു ഭാഗം കൊണ്ട് തൂങ്ങിയ നിലയില്‍ കണ്ടത്. 50 മീറ്റര്‍ അകലെ മറ്റൊരു മരക്കൊമ്പില്‍ തോര്‍ത്ത് കൊണ്ട് നാഗേഷയേയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.
വിവരമറിഞ്ഞ് ബദിയടുക്ക പൊലീസ് സംഭവസ്ഥലത്തെത്തി. എസ്.ഐ. എ. ദാമോരന്റെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം മൃതദേഹങ്ങള്‍ കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.. മരണകാരണം വ്യക്തമായിട്ടില്ല.
അച്ഛന്‍ ശിവരാമ ഒരു വര്‍ഷം മുമ്പ് മരണപ്പെട്ടിരുന്നു. സരസ്വതിയാണ് അമ്മ. സഹോദരങ്ങള്‍: ഹരീഷ.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment