Latest News

കാശി മഠാധിപതി ബുധനാഴ്ച കാഞ്ഞങ്ങാട്ട്

കാഞ്ഞങ്ങാട്:[www.malabarflash.com] ഗൗഡ സാരസ്വത ബ്രാഹ്മണരുടെ ആത്മീയ ആചാര്യനായ കാശി മഠാധിപതി സ്വാമി സംയമീന്ദ്ര തീര്‍ത്ഥ ബുധനാഴ്ച കാഞ്ഞങ്ങാട്ടെത്തും.

സ്വാമി സുധീന്ദ്ര തീര്‍ത്ഥയുടെ മഹാ സമാധിയെത്തുടര്‍ന്ന് കാശി മഠാധിപതിയായി ചുമതലയേറ്റ സ്വാമി സംയമീന്ദ്ര തീര്‍ത്ഥ കേരളത്തില്‍ ഇതാദ്യമായാണ് ബുധനാഴ്ച എത്തുന്നത്. ജനുവരി 29നാണ് അദ്ദേഹം കാശി മഠാധിപതിയായി അവരോധിതനായത്. 

ബുധനാഴ്ച രാവിലെ മുല്‍ക്കിയില്‍ നിന്ന് റോഡ് മാര്‍ഗ്ഗം കാഞ്ഞങ്ങാട്ടേക്ക് തിരിക്കുന്ന സ്വാമി സംയമീന്ദ്ര തീര്‍ത്ഥക്ക് വൈകീട്ട് 7 മണിയോടെ വിശ്വാസികള്‍ ഗംഭീര വരവേല്‍പ്പ് നല്‍കും. ശ്രീകൃഷ്ണ മന്ദിരം റോഡിലെ സ്വാമി സുധീന്ദ്ര തീര്‍ത്ഥ സേവാ മണ്ഡല്‍ ഓഫീസ് പരിസരത്ത് നിന്നും സ്വാമിയെ പല്ലക്കില്‍ എഴുന്നള്ളിച്ച് ഹൊസ്ദുര്‍ഗിലെ ശ്രീ ലക്ഷ്മി വെങ്കിടേശ ക്ഷേത്രത്തിലേക്ക് ആനയിക്കും.
13ന് ഉച്ചവരെ സ്വാമി ക്ഷേത്രത്തില്‍ വിശ്വാസികള്‍ക്ക് ദര്‍ശനം നല്‍കും. 13ന് ഉച്ചക്ക് ശേഷം അദ്ദേഹം മംഗലാപുരത്തേക്ക് മടങ്ങും. 

സ്വാമി സുധീന്ദ്ര തീര്‍ത്ഥയുടെ ശിഷ്യ പട്ടം ഏറ്റെടുത്ത ഘട്ടത്തില്‍ കേരളത്തില്‍ ആദ്യമായി സ്വാമി സംയമീന്ദ്ര തീര്‍ത്ഥ സന്ദര്‍ശനം നടത്തിയതും കാഞ്ഞങ്ങാട്ട് തന്നെ. ഹൊസ്ദുര്‍ഗ് എല്‍വി ടെമ്പിളില്‍ അഖണ്ഡ സങ്കീര്‍ത്തന സപ്താഹത്തിന്റെ നൂറാം വാര്‍ഷികത്തിന് സ്വാമി സംയമീന്ദ്ര തീര്‍ത്ഥ ഭദ്രദീപം കൊളുത്തുന്നതോടെ തുടക്കം കുറിക്കും.
മലബാര്‍ മേഖലയിലെ ഗൗഡ സ്വാരസ്വത ബ്രാഹ്മണ ക്ഷേത്രങ്ങളിലെ ഭാരവാഹികളും പ്രതിനിധികളും സമുദായ അംഗങ്ങളെ സ്വാമിയെ വരവേല്‍ക്കാന്‍ ബുധനാഴ്ച കാഞ്ഞങ്ങാട്ടെത്തും.



Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.