Latest News

ലളിത് റിസോര്‍ട്ട് മാനേജ്‌മെന്റിന്റെ ധിക്കാരം തിരുത്തണം: സിഐടിയു

തിരുവനന്തപുരം:[www.malabarflash.com] ബേക്കല്‍ ടൂറിസ്റ്റ് കേന്ദ്രത്തില്‍ പ്രവര്‍ത്തിക്കുന്ന ഉദുമ ബേവൂരിയിലെ ലളിത റിസോര്‍ട്ട് ആന്‍ഡ് സ്പായിലെ മാനേജ്‌മെന്റിന്റെ തൊഴിലാളി വിരുദ്ധ നിലപാട് അവസാനിപ്പിക്കണമെന്ന് സിഐടിയു സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.

ആറുവര്‍ഷത്തിലധികമായി സ്ഥിരമായി ജോലി ചെയ്യുന്നവരെ സ്ഥിരപ്പെടുത്തുകയോ നിയമപ്രകാരമുള്ള വേതനവും ആനുകൂല്യങ്ങളും നല്‍കുകയോ ചെയ്യാത്ത മാനേജ്‌മെന്റ് നടപടി ചോദ്യം ചെയ്തതാണ് തൊഴിലാളികളോട് പ്രതികാര നടപടി സ്വീകരിക്കാന്‍ കാരണം. 

തൊഴിലാളികള്‍ യൂണിയന്‍ ആക്ട് നല്‍കുന്ന അവകാശം മാനേജ്‌മെന്റ് അംഗീകരിക്കുന്നില്ല. യൂണിയന്‍ പ്രസിഡന്റിനെ രാജസ്ഥാനിലേക്കും സെക്രട്ടറിയെ ഡല്‍ഹിയിലേക്കും സ്ഥലംമാറ്റി. ഈ പ്രതികാര നടപടി ഒഴിവാക്കണമെന്നാവശ്യപ്പെട്ട സംഘടനാ നേതാക്കളെ ജോലിയില്‍ നിന്ന് മാറ്റി നിര്‍ത്തി.
ലളിത് റിസോര്‍ട്ട് മാനേജ്‌മെന്റിന്റെ തൊഴിലാളി വിരുദ്ധ നിലപാട് തിരുത്തണം. സംഘടനാ സ്വാതന്ത്ര്യത്തിനായി സമരം ചെയ്യുന്ന തൊഴിലാളികള്‍ക്ക് സംസ്ഥാന കമ്മിറ്റി പിന്തുണ പ്രഖ്യാപിച്ചു. ന്യായമായ ഈ സമരത്തെ സഹായിക്കാന്‍ തൊഴിലാളികളോടെ കമ്മിറ്റി ആഭ്യര്‍ഥിച്ചു. യോഗത്തില്‍ സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്തന്‍ അധ്യക്ഷനായി.





Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.