Latest News

ജ്വല്ലറി ഉടമ ദിനേശന്റെ കൊല; സി ബി ഐ സംഘം തലശ്ശേരിയില്‍; തെളിവെടുപ്പ് തുടങ്ങി

തലശ്ശേരി:[www.malabarflash.com] തലശ്ശേരി മെയിന്‍ റോഡിലെ സവിത ജ്വല്ലറി ഉടമ ദിനേശന്‍റെ കൊലയുമായി ബന്ധപ്പെട്ട് സി ബി ഐ സംഘം തലശ്ശേരി എത്തി തെളിവെടുപ്പ് തുടങ്ങി. സി ബി ഐ ഇന്‍സ്പെക്ടര്‍ വിനോദന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് വ്യാപാരികളില്‍ നിന്നും മറ്റുമായി മൊഴി രേഖപ്പെടുത്തിയത്.

2014 ഒക്ടോബര്‍ 23നാണ് ദിനേശന്‍ കടക്കുള്ളില്‍ വെച്ച് കുത്തേറ്റ് മരിച്ചത്. രാത്രി എട്ട് മണിയോടെ കട പൂട്ടി വീട്ടിലേക്ക് പോകുന്നതിനിടയിലാണ് കൊല. ലോക്കല്‍ പോലീസും ക്രൈംബ്രാഞ്ചും അന്വേഷണം നടത്തി പ്രതികളെ കണ്ടെത്താന്‍ കഴിയാത്തതിനെ തുടര്‍ന്ന് ബന്ധുക്കള്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. തുടര്‍ന്നാണ് ഹൈക്കോടതി സി ബി ഐ അന്വേഷണത്തിന് ഉത്തരവിട്ടത്.

സി ബി ഐ സംഘം തലശ്ശേരിയിലെത്തി അന്വേഷണം നടത്തുന്നതിനിടെ ദിനേശന്‍ കൊല്ലപ്പെട്ടതിന്‍റെ ഒന്നാം വാര്‍ഷികത്തില്‍ സഹോദരന്‍ പ്രേമന്‍ മരണപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്നാണ് അന്വേഷണം വൈകിയത്. ദിനേശന്‍ കൊല്ലപ്പെട്ടതിന്‍റെ തൊട്ടടുത്ത വ്യാപാര സ്ഥാപനങ്ങളിലെ ഉടമകളില്‍ നിന്നും ജീവനക്കാരില്‍ നിന്നുമാണ് സി ബി ഐ സംഘം മൊഴിയെടുത്ത് വരുന്നത്.





Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.