കടുത്തുരുത്തി:[www.malabarflash.com] കാമുകിയെ കാണാന്‍ രഹസ്യമായി എത്തിയ കാമുകന്‍ പിടിയിലാകുമെന്ന് ഉറപ്പായതോടെ കാമുകിയുടെ അമ്മയെ വസ്ത്രാക്ഷേപം നടത്തി രക്ഷപ്പെട്ടു. കഴിഞ്ഞ ദിവസം രാത്രി കടുത്തുരുത്തിയിലുള്ള കാട്ടാമ്പാക്കിലാണ് സംഭവം നടന്നത്. കാമുകിയുടെ അമ്മയുടെ പരാതിയില്‍ പഴയിടത്ത് മലയില്‍ അരവിന്ദി(24)നെ പോലീസ് അറസ്റ്റ് ചെയ്തു.
പ്രദേശവാസിയായ യുവതിയുമായി അരവിന്ദ് ഏറെ നാളുകളായി അടുപ്പത്തിലായിരുന്നു. കാമുകിയുടെ വീട്ടിലെത്തി വിവാഹം ചെയ്ത് തരണമെന്ന് ഇയാള്‍ പലപ്രാവശ്യം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ യുവതിയുടെ വീട്ടുകാര്‍ ഈ ബന്ധത്തിന് താത്പര്യമില്ലെന്ന് അറിയിച്ചു.
എന്നാലും യുവതിയും അരവിന്ദും തമ്മില്‍ ബന്ധം നിലനിന്ന് പോന്നു. കഴിഞ്ഞ ദിവസം കാമുകിയുടെ വീട്ടില്‍ രാത്രിയില്‍ അരവിന്ദ് എത്തി ഇരുവരും സംസാരിക്കുന്നത് യുവതിയുടെ അമ്മ കണ്ടു. അമ്മ ബഹളം വച്ചതോടെ കാമുകന്‍ കാമുകിയുടെ മാതാവിന്റെ വസ്ത്രം വലിച്ചു കീറിയ ശേഷം രക്ഷപ്പെടുകയായിരുന്നു.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment