Latest News

ആര്‍.എസ്.എസ് പ്രവര്‍ത്തകന്റെ കൊലപാതകം: 6 സിപിഎം പ്രവര്‍ത്തകര്‍ അറസ്റ്റില്‍

കണ്ണൂര്‍:[www.malabarflash.com] പാപ്പിനിശ്ശേരിയില്‍ അരോളിയില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകനായ സുജിത്തിനെ അടിച്ചുകൊലപ്പെടുത്തിയകേസില്‍ ആറ് സി.പി.എം പ്രവര്‍ത്തകര്‍ അറസ്റ്റില്‍. വളപട്ടണം പോലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്.

ഫെബ്രുവരി 15-ന് രാത്രി 11 മണിയോടെയാണ് ഇരുപത് പേരടങ്ങുന്ന സംഘം അരോളിയിലുള്ള സുജിത്തിന്റെ വീട്ടില്‍ അതിക്രമിച്ച് കയറുന്നത്. വടിയുമായെത്തിയ സംഘം സുജിത്തിനെ വീട്ടില്‍ നിന്നും പുറത്തേക്ക് വലിച്ചിട്ട് മര്‍ദിച്ചു. തടയാനെത്തിയ സുജിത്തിന്റെ മാതാപിതാക്കളേയും സഹോദരനേയും ഇവര്‍ ആക്രമിച്ചു. ബഹളം കേട്ട് നാട്ടുകാര്‍ ഓടിയെത്തുമ്പോഴേക്കും ഇവര്‍ ഓടിരക്ഷപ്പെട്ടിരുന്നു.സുജിത്തിനെ സമീപവാസികള്‍ ഉടന്‍തന്നെ ഓട്ടോയില്‍ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

സംഭവം നടന്നയുടന്‍ തന്നെ സി.പി.എം പ്രവര്‍ത്തകരായ ശ്രീജയന്‍, ജോയി ജോസഫ്, പ്രബേഷ് ഭാര്‍ഗവന്‍, ലിപിന്‍ ആകാശ്, പ്രശാന്ത് എന്നിവര്‍ പിടിയിലായിരുന്നു. ഇവരുടെ അറസ്റ്റാണ് ഇന്ന് രേഖപ്പെടുത്തിയത്. അരോളി സ്വദേശികളാണ് അറസ്റ്റിലായ ആറുപേരും.

രാഷ്ട്രീയ വൈരമാണ് കൊലപാതകത്തിന് കാരണമെന്ന് എഫ്.ഐ.ആറില്‍ പറയുന്നു. അതേസമയം സംഭവം രാഷ്ട്രീയ കൊലപാതകമല്ലെന്ന് സി.പി.എം നേതൃത്വം വ്യക്തമാക്കി. സുജിത്തിന്റെ കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍ ഉണ്ടാകാനിടയുള്ള സംഘര്‍ഷ സാധ്യതകളെ കണക്കിലെടുത്ത് പാപ്പനിശ്ശേരിയിലും പരിസരപ്രദേശങ്ങളിലും പോലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.





Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.