പുത്തിഗെ:[www.malabarflash.com] ജല സംരക്ഷണവും പരിസ്ഥിതി അവബോധവും വിശ്വാസി സമൂഹം ആരാധനയായി സ്വീകരിക്കണമെന്ന് മര്‍കസ് ഡയറക്ടര്‍ ഡോ.അബ്ദുല്‍ ഹകീം അസ്ഹരി അഭിപ്രായപ്പെട്ടു. മുഹിമ്മാത്തില്‍ സംഘടിപ്പിച്ച അഹ്ദലിയ്യ ദിഖ് ര്‍ ഹല്‍ഖ, രിഫാഈ അനുസ്മരണ സമ്മേളനത്തില്‍ ഉല്‍ബോധനം നടത്തുകയായിരുന്നു അദ്ദേഹം.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
സമൂഹത്തെ ജല സംരക്ഷകരാക്കുന്നതിന് സ്ഥാപനങ്ങള്‍ക്കു കീഴില്‍ വ്യക്തമായ കാഴ്ചപ്പാട് രൂപപ്പെടണം. അംഗവിശുദ്ധിക്കും, കുളിക്കും വളരെ കുറച്ച് മാത്രം വെള്ളം ഉപയോഗിക്കുകയും ഭക്ഷണം പാഴാക്കുന്നതിനെതിരെ അനുയായികളെ ഉണര്‍ത്തുകയും ചെയ്ത പ്രവാചക മാതൃകയാണ് ആധുനിക ലോകത്തും ഏറെ പ്രസക്തം. ചെടികള്‍ വെച്ച് പിടിപ്പിച്ചും കൃഷി ചെയ്തും ഭൂമിയെ പച്ച പുതപ്പിക്കുന്നതിലൂടെ വലിയ പാരിസ്ഥിക സംരക്ഷണ ധര്‍മ്മമാണ് നാം നിര്‍വ്വഹിക്കുന്നത്. അസ്ഹരി പറഞ്ഞു.
സയ്യിദ് ഹസനുല്‍ അഹ്ദല്‍ തങ്ങള്‍ ദിഖ് ര്‍ ദുആക്കും, ഖത്മുല്‍ ഖുര്‍ആന് സയ്യിദ് മുനീറുല്‍ അഹ്ദല്‍ തങ്ങളും നേതൃത്വം നല്‍കി. സയ്യിദ് അബ്ദുല്‍ അസീസ് അല്‍ ഹൈദ്രൂസി, സയ്യിദ് ഇസ്മാഈല്‍ ബാഫഖി, സയ്യിദ് ഹാമിദ് അന്‍വര്‍ അഹ്ദല്‍ സഖാഫി, ബി.എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, സി.അബ്ദുല്ല മുസ്ലിയാര്‍ ഉപ്പള, ബെള്ളിപ്പാടി അബ്ദുല്ല മുസ്ലിയാര്‍, അബ്ദുറഹ്മാന്‍ അഹ്‌സനി, അബൂബക്കര്‍ കാമില്‍ സഖാഫി, സുലൈമാന്‍ കരിവെള്ളൂര്‍, കുഞ്ഞഹമ്മദ് അഹ്‌സനി, ഇബ്രാഹിം സഖാഫി കര്‍ന്നൂര്‍, കെ.ബി അബ്ദുല്ല ഹാജി, നടുബയല്‍ മുഹമ്മദ് ഹാജി, സില്‍വിയ അബ്ദുല്ല ഹാജി ഉളുവാര്‍, ബഷീര്‍ പുളിക്കൂര്‍, സിദ്ദീഖ് ഹാജി ഉളുവാര്‍, ഉമര്‍ കോപ്പ, അബ്ദുല്‍ അസീസ് മിസ്ബാഹി, അബ്ദുല്ലത്തീഫ് സഖാഫി മൊഗ്രാല്‍, ഇബ്രാഹിം ദാരിമി ഗുണാജെ, നൗഷാദ് അമാനി തുടങ്ങിയവര്‍ സംബന്ധിച്ചു. മൂസ സഖാഫി കളത്തൂര്‍ സ്വാഗതവും ഉമര്‍ സഖാഫി കര്‍ന്നൂര്‍ നന്ദിയും പറഞ്ഞു.

No comments:
Post a Comment