പയ്യന്നൂര്‍:[www,malabarflash.com] ചുവപ്പില്‍ ചാലിച്ചു തുടുപ്പിച്ച വര്‍ണശബളമായ മുഖത്തെഴുത്തും തിളങ്ങുന്ന ആടയാഭരണങ്ങളും ഓലത്തുമ്പുകളില്‍ വിരിയുന്ന ശില്‍പ്പചാതുരിയും വാദ്യമേളങ്ങള്‍ക്കൊപ്പമുള്ള ചിലമ്പണിക്കാല്‍ച്ചുവടുകളുമായി വിഷ്ണുമൂര്‍ത്തിയുടെ തെയ്യക്കോലത്തില്‍ പതിനൊന്നുകാരന്‍ യദു കൃഷ്ണന്‍ നിറഞ്ഞാടിയപ്പോള്‍ ദര്‍ശന സായൂജ്യത്തോടെ ആയിരങ്ങള്‍ കരങ്ങളും മിഴികളും കൂപ്പിനിന്നു.
മലബാറിലെ പ്രസിദ്ധ തെയ്യാട്ട കാവുകളിലൊന്നായ തായിനേരി ശ്രീ കുറിഞ്ഞി ക്ഷേത്രോത്സവത്തോടനുബന്ധിച്ച് വെള്ളിയാഴ്ച ഉച്ചയോടെയാണ് അന്നൂര്‍ യുപി സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ഥിയായ യദു കൃഷ്ണന്‍ വിഷ്ണുമൂര്‍ത്തിയുടെ തെയ്യക്കോലം കെട്ടിയാടി കാണികളെ വിസ്മയിപ്പിച്ചത്.
Keywords: Kannur News, Kerala Vartha, Malabarflash, Malabar news, Malayalam News

യദുകൃഷ്ണന്റെ വിഷ്ണുമൂര്‍ത്തി കുറിഞ്ഞി ക്ഷേത്രമുറ്റത്ത് തകര്‍ത്താടിയപ്പോള്‍ അതിന് സാക്ഷ്യം വഹിക്കാന്‍ അന്നൂര്‍ യുപി സ്‌കൂളിലെ വിദ്യാര്‍ഥികളും അധ്യാപകരും ക്ഷേത്രാങ്കണത്തിലെത്തിയിരുന്നു. തെയ്യംകലാകാരനായ അച്ഛന്‍ കെ.എം. മധു പണിക്കരുടെ കൂടെ നാലാംവയസു മുതല്‍ യദു കൃഷ്ണന്‍ തെയ്യാട്ടക്കാവുകളിലൂടെയുള്ള പ്രയാണം ആരംഭിച്ചതാണ്.
ചമയങ്ങളില്‍ സഹായിച്ചും താളമേളങ്ങള്‍ക്കൊപ്പമുള്ള വായ്‌മൊഴികള്‍ ഹൃദിസ്ഥമാക്കിയും തെയ്യമെന്ന അനുഷ്ഠാനകലയുടെ രൂപഭാവങ്ങള്‍ ആവാഹിച്ചശേഷം കഴിഞ്ഞ വര്‍ഷം കാറമേല്‍ പുതിയന്‍കാവ് പുതിയ ഭഗവതി ക്ഷേത്രത്തിലായിരുന്നു അരങ്ങേറ്റം. പ്രീതയാണ് മാതാവ്. ഒരു സഹോദരിയുണ്ട്.
ചമയങ്ങളില്‍ സഹായിച്ചും താളമേളങ്ങള്‍ക്കൊപ്പമുള്ള വായ്‌മൊഴികള്‍ ഹൃദിസ്ഥമാക്കിയും തെയ്യമെന്ന അനുഷ്ഠാനകലയുടെ രൂപഭാവങ്ങള്‍ ആവാഹിച്ചശേഷം കഴിഞ്ഞ വര്‍ഷം കാറമേല്‍ പുതിയന്‍കാവ് പുതിയ ഭഗവതി ക്ഷേത്രത്തിലായിരുന്നു അരങ്ങേറ്റം. പ്രീതയാണ് മാതാവ്. ഒരു സഹോദരിയുണ്ട്.
Keywords: Kannur News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment