Latest News

ബൈക്കിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന ഉദുമ പാക്യാരയിലെ അബ്ദുല്ല മരണപ്പെട്ടു

ഉദുമ[www.malabarflash.com]: ബൈക്കിടിച്ച് പരിക്കറ്റ് മംഗലാപുരം ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന പാക്ക്യാരയിലെ പി.എ അബ്ദുല്ല (90) മരണപ്പെട്ടു. ഒരു മാസം മുമ്പ് ഉദുമ ടൗണില്‍ റോഡ് മുറിച്ച് കടക്കുമ്പോഴാണ് അമിത വേഗതയില്‍ വന്ന ബൈക്കിടിച്ചത്.

ഉദുമയിലെ പഴയകാല സൈക്കിള്‍ കടയുടമയായിരുന്നു. മുസ്‌ലിം ലീഗ് പ്രവര്‍ത്തകനായ അബ്ദുല്ല പാക്ക്യാര മുസ്‌ലിം ജമാഅത്ത് പ്രസിഡണ്ടായി പ്രവര്‍ത്തിച്ചിട്ടുണ്ട്. 

ഭാര്യ: ആയിഷബി. മക്കള്‍: മുഹമ്മദ് കുഞ്ഞി, മജീദ് (ഇരുവരും ദുബൈ), കുഞ്ഞഹമ്മദ്, ബീഫാത്തിമ, ആച്ചിബി, ഖദീജ, ദൈനബി. മരുമക്കള്‍: അബ്ദുല്ല മുണ്ടക്കൈ, ആലിക്കുഞ്ഞി മുട്ടത്തൊടി, അബ്ബാസ് ചെര്‍ക്കള, ഖാദര്‍ ആലംപാടി, മൈമൂന, റഷീദ, ഷബാന. സഹോദരങ്ങള്‍: ബീഫാത്തിമ ചെമ്പിരിക്ക, ബീഫാത്തിമ പാക്ക്യാര, പരേതരായ കുഞ്ഞഹമ്മദ്, നഫീസ.





Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.