Latest News

കളിച്ചുകൊണ്ടിരിക്കെ കല്ല് വിഴുങ്ങി; പിഞ്ചുകുഞ്ഞു മരിച്ചു

കണ്ണൂര്‍:[www.malabarflash.com] കളിച്ചുകൊണ്ടിരിക്കെ കല്ല് വിഴുങ്ങിയ പിഞ്ചുകുഞ്ഞ് ശ്വാസംമുട്ടി മരിച്ചു. കരുവഞ്ചാല്‍ പള്ളിക്കവലയിലെ കുരിശുമലയില്‍ ബെന്നി-ബിജി ദമ്പതികളുടെ ഇളയ മകന്‍ ഇമ്മാനുവല്‍ (പത്തു മാസം) ആണു ദാരുണമായി മരിച്ചത്.

വ്യാഴാഴ്ച ഉച്ചകഴിഞ്ഞായിരുന്നു സംഭവം. ശ്വാസകോശത്തില്‍ കല്ലു കുടുങ്ങിയതിനാല്‍ ശ്വാസതടസം നേരിട്ട കുഞ്ഞിനെ ഉടന്‍ കരുവഞ്ചാലിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സഹോദരങ്ങള്‍: ജോയല്‍, ഏയ്ഞ്ചല്‍, അലീന.





Keywords: Kannur News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.