പുല്ലൂര്‍:[www.malabarflash.com] അപര്‍ണ ജീവിതത്തിലേക്ക് തിരിച്ചു വരുമെന്നാണ് വീട്ടുകാരും ബന്ധുക്കളും കരുതിയത്. എന്തു നഷ്ടം വന്നാലും മെച്ചപ്പെട്ട ചികിത്സ നല്‍കി അപര്‍ണയെ ജീവിതത്തിലേക്ക് കൂട്ടിക്കൊണ്ടു വരാന്‍ വീട്ടുകാര്‍ നടത്തിയ ശ്രമങ്ങള്‍ ഒടുവില്‍ വൃഥാവിലായി. എല്ലാവരുടെയും പ്രതീക്ഷകള്‍ തകിടം മറിച്ച് ഒടുവില്‍ അപര്‍ണ വിടവാങ്ങി.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
ഒരുപാട് ഓര്‍മ്മകള്‍ ബാക്കി വെച്ച് രണ്ടര മാസം മുമ്പ് പുല്ലൂരിലെ വീട്ടില്‍ ആത്മഹത്യക്ക് ശ്രമിച്ച അപര്‍ണ ബുധനാഴ്ച മരണത്തിന് കീഴടങ്ങി. കെഎസ്ആര്‍ടിസി എംപ്ലോയിസ് യൂണിയന്‍ (ഐഎന്‍ടിയുസി) കാഞ്ഞങ്ങാട് സബ് ഡിപ്പോ യൂണിറ്റ് പ്രസിഡണ്ടും ഡ്രൈവറുമായ പുല്ലൂര്‍ മഠത്തില്‍ വളപ്പില്‍ പത്മനാഭന്റെയും പൂല്ലൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് ജീവനക്കാരി ബാലാമണിയുടെയും മകള്‍ അപര്‍ണ എന്ന പത്തൊമ്പതുകാരി കര്‍ണാടക പുത്തൂരിലെ ആശുപത്രിയില്‍ ചികിത്സക്കിടെ മരണപ്പെടുകയായിരുന്നു.
കടുത്ത നടുവേദന അലട്ടിക്കൊണ്ടിരുന്ന അപര്‍ണ വീടിന് മുകള്‍ നിലയിലെ ജനല്‍ കമ്പിയില്‍ തൂങ്ങി മരിക്കാന്‍ ശ്രമിച്ചിരുന്നു. സംഭവം ശ്രദ്ധയില്‍പെട്ട വീട്ടുകാര്‍ പെണ്‍കുട്ടിയെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചു. ഒരുമാസക്കാലം പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. കഴുത്തിന് കുരുക്ക് വീണതിനാല്‍ അപര്‍ണക്ക് ശ്വാസ തടസം നേരിട്ടിരുന്നു. അവിടെ നിന്ന് വിദഗ്ദ്ധ ചികിത്സക്കായി അപര്‍ണയെ മംഗലാപുരം ഏ.ജെ ആശുപത്രിയിലേക്ക് മാറ്റി.
ആരോഗ്യനില മാറ്റമില്ലാതെ തുടര്‍ന്നതിനാല്‍ പെണ്‍കുട്ടിയെ പുത്തൂരിലെ ആശുപത്രിയിലേക്ക് പിന്നീട് മാറ്റുകയായിരുന്നു. അവിടെ വച്ചാണ് മരണം സംഭവിച്ചത്. നന്നായി പഠിക്കുമായിരുന്ന അപര്‍ണ മംഗലാപുരം സെന്റ് അലോഷ്യസ് കോളേജില്‍ ബികോം വിത്ത് സിഏ വിദ്യാര്‍ത്ഥിനിയായിരുന്നു. സ്‌കൂളില്‍ പഠിക്കുമ്പോള്‍ സംസ്ഥാന കലോത്സവത്തില്‍ നാടോടി നൃത്തത്തില്‍ ഏ ഗ്രേഡ് നേടിയിട്ടുണ്ട്. എസ്എസ്എല്‍സി വിദ്യാര്‍ത്ഥി വിഷ്ണുപ്രസാദ് ഏക സഹോദരനാണ്.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment