Latest News

മുസ്ലിം ലീഗ് മുക്കുന്നോത്ത് ശാഖ കമ്മിറ്റിയുടെ ശിഹാബ് തങ്ങള്‍ സ്മാരക ആംബുലന്‍സ് 28ന് നാടിന് സമര്‍പ്പിക്കും

ഉദുമ[www.malabarflash.com]:മുസ്ലിം ലീഗ് മുക്കുന്നോത്ത് ശാഖ കമ്മിറ്റി ഉദുമ സിഎച്ച് സെന്ററിന്റെ സഹകരണത്തോടെ പുറത്തിറക്കുന്ന ശിഹാബ് തങ്ങള്‍ സ്മാരക ആംബുലന്‍സ് സമര്‍പണവും, പൊതുസമ്മേളനവും 28ന് നടക്കും.

വൈകുന്നേരം ഏഴ് മണിക്ക് ഈച്ചിലിങ്കാല്‍ എം.എച്ച് കുഞ്ഞബ്ദുല്ല നഗറില്‍ നടക്കുന്ന പരിപാടിയില്‍ അന്‍വര്‍ ദാരിമി പ്രാര്‍ത്ഥന നടത്തും. സ്വാഗത സംഘം കണ്‍വീനര്‍ അഷ്‌റഫ് മുക്കുന്നോത്ത് സ്വാഗതം പറയും. പഞ്ചായത്ത് മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറിയും സ്വാഗത സംഘം ചെയര്‍മാനുമായ സത്താര്‍ മുക്കുന്നോത്ത് അധ്യക്ഷത വഹിക്കും. പാണക്കാട് ഷഫീഖലി ശിഹാബ് തങ്ങള്‍ ആംബുലന്‍സ് സമര്‍പണം നിര്‍വഹിക്കും. മുസ്ലിം ലീഗ് കാസര്‍കോട് ജില്ലാ ജനറല്‍ സെക്രട്ടറി എം.സി ഖമറുദ്ദീന്‍ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും.

മുസ്ലിം ലീഗ് കണ്ണൂര്‍ ജില്ലാ കമ്മിറ്റി ജനറല്‍ സെക്രട്ടറി അന്‍സാര്‍ തില്ലങ്കേരി മുഖ്യപ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ ജി സി ബഷീര്‍, ഉദുമ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.എ മുഹമ്മദാലി, ഖുര്‍ആന്‍ മനഃപാഠമാക്കിയ ഹാഫിള് മുഹമ്മദ് സുഹൈല്‍ അബ്ബാസ് എന്നിവര്‍ക്ക് ഉപഹാരം നല്‍കും. 

എ. അബ്ദുര്‍ റഹ് മാന്‍, കലട്ര മാഹിന്‍ ഹാജി, കെ ഇ എ ബക്കര്‍, എം.എസ് മുഹമ്മദ് കുഞ്ഞി, ജലീല്‍ കോയ, പാദൂര്‍ കുഞ്ഞാമു ഹാജി, ബാലകൃഷ്ണന്‍ പെരിയ, സാദിഖ് പാക്യാര, കാപ്പില്‍ മുഹമ്മദ് പാഷ, ഹമീദ് മാങ്ങാട്, കെ.ബി.എം ഷരീഫ്, കെ.കെ അബ്ദുല്ല ഹാജി ഖത്തര്‍, വാസു മാങ്ങാട്, ടി.ഡി കബീര്‍, എം.എച്ച് മുഹമ്മദ് കുഞ്ഞി, എരോല്‍ മുഹമ്മദ് കുഞ്ഞി, അബ്ബാസ് കലട്ര, അന്‍വര്‍ മാങ്ങാട്, ബങ്കണ ഹസന്‍ ഹാജി, ഹസീബ് ടി.കെ, ഹാരിസ് അങ്കക്കളരി, ഹംസ ദേളി, സക്കീര്‍ മുക്കുന്നോത്ത്, ജൗഹര്‍ വി.വി, മുഹമ്മദ് ജാക്കി, അന്‍വര്‍ സാദാത്ത്, സിറാജ് ഈച്ചിലിങ്കാല്‍, ഇര്‍ശാദ് മുക്കുന്നോത്ത് തുടങ്ങിയവര്‍ സംസാരിക്കും.

റൗഫ് ഉദുമ നന്ദി പറയും. തുടര്‍ന്ന് ഉസ്താദ് പി.കെ അബൂബക്കര്‍ മുസ്ലിയാര്‍ ഗുരുക്കളുടെ നേതൃത്വത്തില്‍ ചൂരക്കൊടി കരളിപ്പയറ്റ് സംഘത്തിന്റെ കരളിപ്പയറ്റ് പ്രദര്‍ശനം നടക്കും.



Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.