Latest News

ജനുവരി എഴിന് ഉത്പാദിപ്പിച്ച പെപ്‌സിക്ക് നിരോധനം

ന്യൂഡല്‍ഹി:[www.malabarflash.com] ജനുവരി ഏഴിന്‌ ഉത്പാദിപ്പിച്ച പെപ്‌സി ഭക്ഷ്യ സുരക്ഷാ വകുപ്പ് നിരോധിച്ചു. ഫംഗസ് വളര്‍ച്ച കണ്ടെത്തിയതിനെ തുടര്‍ന്നാണ് നിരോധനം. ബി.എന്‍ 5414ബി.ഒ.7 എ.എസ് ബാച്ച് നമ്പറിലുള്ള മുഴുവന്‍ ബോട്ടിലുകള്‍ക്കും നിരോധനം ബാധകമാണ്.[www.malabarflash.com] 

ഡല്‍ഹിയിലെ ആര്‍മി കാന്റീനില്‍ നിന്ന് ഒരു യുവതി വാങ്ങിയ പെപ്‌സി ബോട്ടിലിലാണ് ഫംഗസ് കണ്ടത്തിയത്. ബോട്ടിലിലെ പെപ്‌സിക്കുള്ളില്‍ നിറം മാറ്റം ശ്രദ്ധയില്‍ പെട്ടതോടെ പരിശോധനയ്ക്ക് അയക്കുകയായിരുന്നു. പരിശോധനയില്‍ ഇതില്‍ ഫംഗസ് വളര്‍ച്ച കണ്ടെത്തുകയായിരുന്നു.[www.malabarflash.com] 

ഇതോടെ പരിശോധനാ ഫലമടക്കം യുവതി ഭക്ഷ്യസുരക്ഷാ കമ്മീഷന് പരാതി നല്‍കുകയായിരുന്നു. പരാതി പരിഗണിച്ചാണ് ജനവരി എഴിന് ഉത്പാദിപ്പിച്ച മുഴുവന്‍ ബോട്ടിലിനും കമ്മീഷന്‍ നിരോധനം ഏര്‍പ്പെടുത്തുകയായിരുന്നു.[www.malabarflash.com] 



Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.