Latest News

64 ജി.ബി റാമുമായി ‘സ്കൈ എക്സ് 9 ഡബ്ള്യൂ’

വിലകൊണ്ടും സവിശേഷതകള്‍കൊണ്ടും ഞെട്ടിക്കാന്‍ ഒരുങ്ങിയാണ് യൂറോകോം എന്ന കനേഡിയന്‍ കമ്പനിയുടെ വരവ്. യൂറോകോം പുറത്തിറക്കിയ Sky X9W ലാപ്ടോപ്പാണ് ഞെട്ടിക്കലിന് തീകൊളുത്തുന്നത്. [www.malabarflash.com]

മൊബൈല്‍ വര്‍ക്സ്റ്റേഷന്‍ വിഭാഗത്തിലുള്ള ഇതിന് ഏകദേശം 7. 75 ലക്ഷം (11,473 ഡോളര്‍) ആണ് വില. കഴിഞ്ഞവര്‍ഷം ഒക്ടോബറില്‍ ഇറക്കിയ Sky X9 വര്‍ക്സ്റ്റേഷന് 1.98 ലക്ഷമായിരുന്നു വില. മുന്‍നിര നോട്ട്ബുക്ക് കമ്പ്യൂട്ടറുകളും മൊബൈല്‍ വര്‍ക്സ്റ്റേഷനുകളും മൊബൈല്‍ സേര്‍വറുകളും നിര്‍മിച്ച് പേരെടുത്ത യൂറോകോം കോര്‍പറേഷന്‍െറ തുടക്കം 1989ലാണ്. മുന്‍നിര കമ്പനികളോട് കിടപിടിക്കുന്ന യൂറോകോം 2100 എന്ന ആദ്യ നോട്ട്ബുക്ക് പുറത്തിറക്കി 1989ലായിരുന്നു അരങ്ങേറ്റം.

വിശേഷങ്ങള്‍ കേട്ടാല്‍ ഒരുപക്ഷെ വില ഒന്നുമല്ലെന്ന് തോന്നും. Sky X9Wല്‍ 64 ജി.ബി റാം, അഞ്ച് ടെറാബൈറ്റ് സോളിഡ് സ്റ്റേറ്റ് ഡ്രൈവ്, ആറ് യു.എസ്.ബി പോര്‍ട്ടുകള്‍ എന്നിവയാണുള്ളത്. 3840x2160 പിക്സല്‍ റസലൂഷനുള്ള 17.3 ഇഞ്ച് ഫോര്‍കെ (അള്‍ട്രാ ഹൈ ഡെഫനിഷന്‍) ഡിസ്പ്ളേയാണ്. ഇത് കൂടുതലാണെന്ന് തോന്നിയാല്‍ 1920x1080 പിക്സല്‍ ഫൂള്‍ എച്ച്.ഡി റസലൂഷനുള്ള സ്ക്രീനുള്ളതും ലഭിക്കും. വിന്‍ഡോസ് 10, വിന്‍ഡോസ് 8.1, വിന്‍ഡോസ് 7 എന്നീ ഓപറേറ്റിങ് സിസ്റ്റങ്ങളില്‍ ഇഷ്ടമുള്ളത് എടുക്കാം. 4.2 ജിഗാഹെര്‍ട്സ് നാലുകോര്‍ ഇന്‍റല്‍ കോര്‍ ഐ 7 സ്കൈലേക്ക് എസ് 6700കെ പ്രോസസറോ ഇന്‍റല്‍ കോര്‍ ഐ 5 സ്കൈലേക്ക് എസ് 6600എല്‍ പ്രോസസറോ ഇഷ്ടമുള്ളത് തെരഞ്ഞെടുക്കാം.

എട്ട് ജി.ബി എന്‍വിഡിയ ക്വാഡ്രോ എം5000 എം, നാല് ജി.ബി എന്‍വിഡിയ ക്വാഡ്രോ എം 3000 എം, നാല് ജി.ബി എന്‍വിഡിയ ജിഇ ഫോഴ്സ് ജിടിഎക്സ് 980 ഗ്രാഫിക്സ് പ്രോസസറുകളിലൊന്നും എടുക്കാം. പ്രോസസിങ് ശേഷി കൂടിയതായതിനാല്‍ തണുപ്പിക്കാന്‍ ഒന്നിലധികം ഫാനുകള്‍ മദര്‍ബോര്‍ഡില്‍ നല്‍കിയിട്ടുണ്ട്. 16 ജി.ബി ഡിഡിആര്‍4 2133 മെഗാഹെര്‍ട്സ് റാം മുതല്‍ 64 ജി.ബി ഡിഡിആര്‍4 2666 മെഗാഹെര്‍ട്സ് റാം വരെയുണ്ട്. ഒരു യു.എസ്.ബി 3.1 ടൈപ്പ് സി പോര്‍ട്ട്, അഞ്ച് യു.എസ്.ബി 3.0 പോര്‍ട്ടുകള്‍, രണ്ട് മിനി ഡിസ്പ്ളേ പോര്‍ട്ടുകള്‍, ഒരു എച്ച്.ഡി.എം.ഐ ഒൗട്ട്ലെറ്റ്, ഒരു ഹെഡ്ഫോണ്‍ജാക്ക്, ഒരു മൈക്ക് പോര്‍ട്ടുമുണ്ട്. 4.8 കിലോയാണ് ഭാരം.



Keywords: World News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.