Latest News

സുഹൃത്തുമായി വീഡിയോ കോളിങ്ങ് നടത്തുന്നതിനിടയില്‍ യുവതി ആത്മഹത്യ ചെയ്തു

ഭുവനേശ്വര്‍:[www.malabarflash.com] മുപ്പത്തിനാലുകാരിയായ ഗവേഷക വിദ്യാര്‍ഥിനി വീഡിയോകോളിങ്ങിനിടെ ആത്മഹത്യചെയ്തു. സുഹൃത്തുമായി നടത്തിയ വീഡിയോ കോളിങ്ങിനിടയിലാണ് യുവതി ആത്മഹത്യ ചെയ്തത്. ഭുവനേശ്വറില്‍ ചൊവ്വാഴ്ച രാത്രിയാണ് സംഭവം ഉണ്ടായത്. ഗവേഷക വിദ്യാര്‍ഥിനിയായ സുബ്ബലക്ഷ്മി ആചാര്യയെ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയിലാണ് പോലീസ് കണ്ടെത്തിയത്.

ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മിനെറല്‍സ് ആന്‍ഡ് മെറ്റീരിയല്‍സ് ടെക്‌നോളജിയിലെ ഗവേഷക വിദ്യാര്‍ഥിയാണ്. 2014 മുതല്‍ ഒരു വാടകവീട്ടില്‍ ഒറ്റയ്ക്ക് താമസിക്കുകയായിരുന്നു സുബ്ബലക്ഷ്മി.ചൊവ്വാഴ്ച രാത്രി 11.30യോടെ സുബ്ബലക്ഷ്മി സുഹുത്തുമായി വീഡിയോ ചാറ്റിങ്ങില്‍ ഏര്‍പ്പെട്ടിരുന്നു. കോളിങ്ങിനിടെ യുവതി ആത്മഹത്യ ചെയ്യാന്‍ ശ്രമിക്കുന്നതായി യുവാവ് കണ്ടു.

ആചാര്യ മുറിയിലുണ്ടായിരുന്ന നീളമുള്ള തുണി കഴുത്തില്‍ കുരുക്കിയാണ് ആത്മഹത്യ ചെയ്തത്. ആത്മഹത്യയുടെ ദൃശ്യങ്ങള്‍ ചാറ്റിങ്ങിലൂടെ കണ്ട സുഹൃത്തായ യുവാവ് ഭുവനേശ്വര്‍ പോലീസില്‍ വിവരമറിയിച്ചു. ഉടന്‍ തന്നെ യുവതിയുടെ ഫ്‌ളാറ്റിലേക്ക് പോലീസ് എത്തിയെങ്കിലും രക്ഷിക്കാനായില്ല. വാതില്‍ ചവിട്ടിപ്പൊളിച്ചാണ് പോലീസ് അകത്തുകടന്നത്. ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവസ്ഥത്തുനിന്നും ആചാര്യയുടെ സ്മാര്‍ട്ട്‌ഫോണ്‍ പോലീസ് കണ്ടെടുത്തിട്ടുണ്ട്. വീഡിയോ കോളിങ്ങിന്റെ ദൃശ്യങ്ങള്‍ ഐടി പ്രഗല്‍ഭരുടെ സഹായത്തോടെ തിരിച്ചെടുക്കാന്‍ ശ്രമിക്കുമെന്ന് പോലീസ് വ്യക്തമാക്കി.



Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.