Latest News

ജില്ലാ ക്യാമ്പ് സമാപിച്ചു; എസ് വൈ എസ് 12 സോണുകളില്‍ എക്‌സിക്യൂട്ടീവ് ക്യാമ്പുകള്‍ നടത്തുന്നു

കാസര്‍കോട്:[www.malabarflash.com] സംഘ ശാക്തീകരണം ലക്ഷ്യം വെച്ച് ജില്ലയിലെ 12 സോണികളില്‍ എക്‌സിക്യൂട്ടീവ് ക്യാമ്പുകള്‍ നടത്താന്‍ പ്രിസിഡന്റ് സയ്യിദ് പി എസ് ആറ്റക്കോയ തങ്ങളുടെ അധ്യക്ഷതയില്‍ കാസര്‍കോട് സുന്നി സെന്ററില്‍ നടന്ന ജില്ലാ എസ് വൈ എസ് പ്രവര്‍ത്തക സമിതി യോഗം തീരുമാനിച്ചു.

നാല് മണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന ക്യാമ്പില്‍ സുസജ്ജമായ നേതൃത്വം, ക്യാബിനറ്റ് സിസ്റ്റം എന്നീ വിഷയങ്ങളില്‍ സംസ്ഥാന റിസോഴ്‌സ് ഗ്രൂപ്പ് അംഗങ്ങള്‍ ക്ലാസ്സെടുക്കും. ഒര്‍നൈസിംഗ്, ദഅ്‌വ, അഡ്മിനിസ്‌ട്രേഷന്‍, വെല്‍ഫയര്‍ എന്നീ ഉപ സമിതികളുടെ യോഗങ്ങളും ക്യാമ്പിനോടനുബന്ധിച്ച് നടക്കും.

ക്യാമ്പിന് സമയ പട്ടിക തയ്യാറാക്കി. ഈ മാസം 26ന് കാസര്‍കോട് സുന്നി സെന്ററില്‍ കാസര്‍കോട് സോണല്‍ ക്യാമ്പ് നടക്കും. മാര്‍ച്ച് ഒന്നിന് മഞ്ചേശ്വരം, രണ്ടിന് മുള്ളേരിയ, മൂന്നിന് ബേഡകം, ചെറുവത്തൂര്‍, അഞ്ചിന് പരപ്പ ഉപ്പള, ആറിന് തൃക്കരിപ്പൂര്‍, ബദിയടുക്ക, ഉദുമ ക്യാമ്പുകള്‍ നടക്കും.
എസ്.വൈ.എസ് ഉപാധ്യക്ഷന്‍ പള്ളങ്കോട് അബദുല്‍ ഖാദിര്‍ മദനി ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് സയ്യിദ് ജലാലുദ്ദീന്‍ തങ്ങള്‍ മഞ്ചേശ്വരം പ്രാര്‍ഥന നടത്തി. സംസ്ഥാന പ്രതിനിധി അബ്ദുല്‍ ലത്തീഫ് പഴശ്ശി, സുലൈമാന്‍ കരിവെള്ളൂര്‍ ക്ലാസ്സുകള്‍ക്ക് നേതൃത്വം നല്‍കി.
പാത്തൂര്‍ മുഹമ്മദ് സഖാഫി , പി ബി ബശീര്‍ പുളിക്കൂര്‍, അബ്ദുല്‍ ഖാദിര്‍ സഖാഫി കാട്ടിപ്പാറ, കന്തല്‍ സൂപ്പി മദനി, ജബ്ബാര്‍ മിസ്ബാഹി, പി ഇ താജുദ്ദീന്‍ , ഹംസ മിസ്ബാഹി ഓട്ടപ്പടവ്, ബശീര്‍ മങ്കയം തുടങ്ങിയവര്‍ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കി.



Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.