Latest News

എ ടി എം കൗണ്ടറില്‍ നിന്നും 23 പവന്‍ കാണാതായ സംഭവം: ക്യാമറ പരിശോധിക്കും

തലശ്ശേരി:[www.malabarflash.com]ദുരൂഹ സാഹചര്യത്തില്‍ എ ടി എം കൗണ്ടറില്‍ നിന്നും ബാഗില്‍ സൂക്ഷിച്ച 23 പവന്‍ കാണാതായ സംഭവത്തില്‍ എ ടി എം കൗണ്ടറിലെ നിരീക്ഷണ ക്യാമറകളിലെ ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ചുവരുന്നു.

തലശ്ശേരി നിട്ടൂരിലെ സിലത്തുര്‍റഹ്മത്തില്‍ തസ്നീം ഫാത്തിമയുടെ ബാഗില്‍ സൂക്ഷിച്ച 23 പവന്‍ സ്വര്‍ണാഭരണങ്ങള്‍ കാണാതായതെന്നാണ് യുവതി തലശ്ശേരി പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്. ഫെബ്രുവരി 12ന് വൈകിട്ടാണ് സംഭവം.

സംഭവദിവസം ഉച്ചക്ക് ജില്ലാ സഹകരണ ബാങ്കിന്‍റെ എടക്കാട് ശാഖയിലെ ലോക്കറില്‍ സൂക്ഷിച്ച ഏഴ് വളകളടങ്ങിയ സ്വര്‍ണ്ണാഭരണങ്ങള്‍ എടുത്ത് തലശ്ശേരിയിലെ ഒരു തുണിക്കടയിലും തയ്യല്‍ കടയിലും പോയിരുന്നു. തുടര്‍ന്ന് ഓട്ടോറിക്ഷയില്‍ എസ് ബി ഐയുടെ എ ടി എം കൗണ്ടറിലെത്തി പണമെടുത്ത ശേഷമാണ് ബാഗ് തുറന്നതായി കാണുന്നത്. അതുവരെ ആഭരണങ്ങള്‍ സുരക്ഷിതമായിരുന്നുവെന്നാണ് പോലീസില്‍ നല്‍കിയ പരാതിയില്‍ സൂചിപ്പിക്കുന്നത്. 



Keywords: Kannur News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.