ഉദുമ[www.malabarflash.com]: തൃക്കണാട് ത്രയംബകേശ്വര ക്ഷേത്രം ആറാട്ട് മഹോത്സവത്തിന് ഞായറാഴ്ച കൊടിയേറും. രാവിലെ ചന്ദ്രഗിരി ശാസ്താക്ഷേത്രത്തില്‍ നിന്നും എഴുന്നെള്ളത്ത് എത്തിയ ശേഷമാണ് കൊടിയേറൂക.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
മാര്‍ച്ച് രണ്ടിന് അഷ്ടമി വിളക്കുത്സവവും, വെള്ളിയാഴ്ച പള്ളിവേട്ട ഉത്സവവും നടക്കും. ആറാട്ടുത്സവം ശനിയാഴ്ചയായിരിക്കും. വൈകിട്ട് നാല് മണിക്ക് ആറാട്ട് എഴുന്നെള്ളത്തു ആറാട്ട് കടവിലേക്ക് പുറപ്പെടും.വിവിധ കേന്ദ്രങ്ങളില്‍ എഴുന്നെള്ളത്തിന് വരവേല്പ്പുണ്ടാകും.
ശിവരാത്രി നാളായ തിങ്കളാഴ്ച് രാവിലെ പത്ത് മണിക്ക് മൂവാളം കുഴി ചാമുണ്ഡി തെയ്യവും അരങ്ങിലെത്തും.ഉത്സവ നാളുകളില്‍ വിവിധ കലാപരിപാടികള്‍ ഒരുക്കിയിട്ടുണ്ട്.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment