Latest News

മംഗല്യം 2016 സമൂഹത്തിന് മാതൃകയായി

മേല്‍പ്പറമ്പ:[www.malabarflash.com] സമൂഹമദ്ധ്യത്തില്‍ ഗുണഭോക്താക്കളെ പ്രദര്‍ശിപ്പിച്ച് അപമാനിതരാക്കുന്നതിനു പകരം വ്യത്യസ്ത സന്ദേശം നല്‍കി കൊണ്ട് കീഴൂര്‍ സംയുക്ത മുസ്ലിം ജമാഅത്തിന്റെ പരിതിയില്‍പ്പെട്ട മലയോര മേഖലകളിലെ അര്‍ഹരായപെണ്‍കുട്ടികളെ കണ്ടെത്തി അവരുടെ സൗകര്യത്തിന് അനുസരിച്ച് വീട്ടുകാര്‍ നടത്തുന്ന വിവാഹത്തിന് യു.എ.ഇ.കമ്മിറ്റിയുടെ സഹകരണത്തോടെ ഒരു പെണ്‍കുട്ടിക്ക് 3 ലക്ഷം രൂപയുടെസാമ്പത്തിക സഹായം നല്‍കുന്ന പദ്ധതി 'മംഗല്യം 2016 ' സമൂഹത്തിന് മാതൃകയായി.

മേല്‍പ്പറമ്പ സിഎം.ഉസ്താദ് നഗറില്‍ കീഴൂര്‍ സംയുക്ത മുസ്ലിം ജമാഅത്ത് ഖാസി ത്വഖ അഹമ്മദ് മൗലവിയുടെ പ്രാര്‍ത്ഥനയോടെ പ്രസിഡന്റ് ഡോ: എന്‍.എ മുഹമ്മദിന്റെ അദ്ധ്യക്ഷതയില്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു.

ജനറല്‍ സെക്രട്ടറി കല്ലട്ര മാഹിന്‍ ഹാജി സ്വാഗതം പറഞ്ഞു. യു. എ. ഇ കമ്മറ്റിയുടെ ധനസഹായം പ്രസിഡന്റ് എം.എ മുഹമ്മദ് കുഞ്ഞിയില്‍ നിന്നും കീഴൂര്‍ സംയുക്ത ജമാഅത്ത് ഖാസി ത്വഖ അഹമ്മദ് മൗലവി ഏറ്റുവാങ്ങി . അബ്ദുള്‍ സമദ് പൂക്കോട്ടൂര്‍ മുഖ്യപ്രഭാഷണം നടത്തി.

കാസര്‍കോട് സംയുക്ത ഖാസി ഫ്രൊഫസര്‍ കെ.ആലിക്കുട്ടി മുസ്ല്യാര്‍, സമസ്ത ജില്ലാ സെക്രട്ടറി യു.എം.അബ്ദുള്‍ റഹിമാന്‍ മുസ്ല്യാര്‍, പള്ളിക്കര സംയുക്ത ഖാസി പയ്യക്കി അബ്ദുല്‍ ഖാദര്‍ മുസ്ല്യാര്‍ എന്നിവര്‍ അനുഗ്രഹ പ്രഭാഷണം നടത്തി. ചെര്‍ക്കളം അബുള്ള, കെ.മൊയ്തീന്‍ കുട്ടി ഹാജി, പി.ബി.അബുള്‍ റസാക്ക് എം എല്‍ എ, മെട്രോ മുഹമ്മദ് ഹാജി, കല്ലട്ര അബ്ദുല്‍ ഖാദര്‍, കെ.എ. മുഹമ്മദാലി, പാദൂര്‍ കുഞ്ഞാമു ഹാജി, ഖത്തര്‍ ഇബ്രാഹിം ഹാജി, മജീദ് ചെമ്പിരിക്ക, ടി.ഡി.കബീര്‍, ഹാജി അബ്ദുള്ള ഹുസൈന്‍, അബൂബക്കര്‍ ഉദുമ, ഷാഫി ഹാജി കട്ടക്കാല്‍, ഹക്കീം കളനാട്, കെ.ബി.എം.ഷെരീഫ് കാപ്പില്‍, അബുള്ള കളനാട്, എം.എച്ച് മുഹമ്മദ് കുഞ്ഞി, അന്‍വന്‍ കോളിയടുക്കം, ഹമീദ് കുണിയ, പാദൂര്‍ നിസാര്‍, ജലീല്‍ കോയ, സി.എല്‍.റഷീദ് ഹാജി പ്രസംഗിച്ചു.



Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.