Latest News

മാതൃഭൂമി അവതാരകയുടെതെന്ന രീതിയില്‍ അശ്ലീല ചിത്രങ്ങള്‍ പ്രചരിച്ച രണ്ടുപേര്‍ അറസ്റ്റില്‍

തിരുവനന്തപുരം:[www.malabarflash.com] മാതൃഭൂമി ന്യൂസിന്റെ അകം പുറം പരിപാടിയുടെ അവതാരകയായി ശ്രദ്ധനേടിയ എം എസ് ശ്രീകലയുടെതെന്ന പേരില്‍ അശ്ലീല ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ പ്രചരിപ്പിച്ച കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍.

തൃശ്ശൂര്‍ കാതികുടം മേലേടത്ത് ബെല്‍വിന്‍ പോള്‍(20), ബന്ധു മേലേടത്ത് ബെന്‍സന്‍ തോമസ്(25) എന്നിവരാണ് പിടിയിലായത്. ഗൂഗിള്‍ ആഡ് വഴി പണമുണ്ടാക്കാനുള്ള എളുപ്പവഴിയെന്ന രീതിയിലായിരുന്നു ഇവര്‍ ചിത്രങ്ങള്‍ പ്രചരിപ്പിച്ചത്.

അകംപുറത്തിന്റെ വ്യാജ ഫേസ്ബുക്ക് പേജുണ്ടാക്കുകയും അതില്‍ തങ്ങളുടെ ബ്ലോഗിന്റെ ലിങ്കുകള്‍ നല്‍കുകയുമായിരുന്നു. ചിത്രം ക്ലിക്ക് ചെയ്യുമ്പോള്‍ ബ്ലോഗില്‍ എത്തുന്ന രീതിയിലായിരുന്നു സംവിധാനം.

ഏതാണ്ട് 60,000 രൂപയോളം ഇവര്‍ക്ക് ഗൂഗിളില്‍ നിന്നും വരുമാനമായി ലഭിക്കുകയും ചെയ്തു. പണത്തിനുവേണ്ടി അപകീര്‍ത്തികരമായ ഫോട്ടോ അപ്ലോഡ് ചെയ്തതിന് സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്യുന്ന ആദ്യ കേസാണിത്. ഐ.ടി. ആക്ടിലെ 67എ, മാതൃഭൂമി ചാനലിനും മാധ്യമപ്രവര്‍ത്തകയ്ക്കുമെതിരെ വ്യാജ ഫോട്ടോ ചമച്ചതിന് 469, അപകീര്‍ത്തിപ്പെടുത്തലിന് 500 എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.











Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.