Latest News

കനാലില്‍നിന്ന് സെല്‍ഫിയെടുക്കുന്നതിനിടെ ഒഴുക്കില്‍പെട്ട് മൂന്ന് വിദ്യാര്‍ഥികള്‍ മരിച്ചു.

ബെംഗളൂരു:[www.malabarflash.com] കനാലില്‍നിന്ന് മൊബൈല്‍ഫോണില്‍ സെല്‍ഫിയെടുക്കുന്നതിനിടെ ഒഴുക്കില്‍പെട്ട് ബെംഗളൂരു സ്വദേശികളായ മൂന്ന് വിദ്യാര്‍ഥികള്‍ മരിച്ചു. മണ്ഡ്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ എം.ബി.ബി.എസ്. വിദ്യാര്‍ഥികളായ ശ്രുതി(24), ജീവന്‍(24), തുമകൂരു സ്വദേശി ഗിരീഷ്(24) എന്നിവരാണ് മരിച്ചത്. സംഭവത്തില്‍ മണ്ഡ്യ പോലീസ് കേസെടുത്തു.

വെള്ളിയാഴ്ച ഉച്ചയോടെ ഹുളിവന ഗ്രാമത്തിലാണ് സംഭവം. പഠനത്തിന്റെ ഭാഗമായുള്ള ഗ്രാമീണ സേവനത്തിനായി എത്തിയതായിരുന്നു ഇവര്‍. അതിനിടെ ഒഴിവുസമയം ആഘോഷിക്കാനായി മറ്റ് രണ്ട് സഹപാഠികള്‍ക്കൊപ്പമാണ് മൂവരും ഗ്രാമത്തിലെ കനാലിലെത്തിയത്. കൃഷിക്കായി വെള്ളമൊഴുക്കിവിടുന്ന കനാലില്‍ ഇറങ്ങി ഇവര്‍ ചിത്രമെടുക്കുകയായിരുന്നു. ഇതിനിടെ തടയണയില്‍ നിന്ന് അപ്രതീക്ഷിതമായി വെള്ളം തുറന്നുവിട്ടതിനെത്തുടര്‍ന്ന് ഇവര്‍ ഒഴുക്കില്‍ പെടുകയായിരുന്നു. കൂടെയുണ്ടായിരുന്നവര്‍ ബഹളംവെച്ചതിനെത്തുടര്‍ന്ന് പ്രദേശവാസികള്‍ ഓടിയെത്തി രക്ഷാപ്രവര്‍ത്തനം നടത്തി.

ജീവനെ ആസ്​പത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വെള്ളിയാഴ്ച വൈകിട്ടോടെ മറ്റ് രണ്ടുപേരുടെ മൃതദേഹങ്ങളും കണ്ടെടുത്തു. പ്രദേശവാസികളുടെ മുന്നറിയിപ്പ് അവഗണിച്ച് വിദ്യാര്‍ഥികള്‍ അപകടമേഖലയിലേക്ക് പോവുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞദിവസവും ഇവര്‍ ഇതേ സ്ഥലത്തെത്തിയിരുന്നെങ്കിലും അപകട സാധ്യതയുണ്ടെന്ന് പറഞ്ഞ് പ്രദേശവാസികള്‍ തിരിച്ചയച്ചിരുന്നു.



Keywords: Karnadaka News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.