Latest News

ആര്‍എസ്എസ് ആക്രമണത്തില്‍ പരിക്കേറ്റ സിപിഎം പ്രവര്‍ത്തകന്‍ മരിച്ചു

ആലപ്പുഴ:[www.malabarflash.com  ] ചേര്‍ത്തലയിലുണ്ടായ രാഷ്ട്രീയ സംഘര്‍ഷത്തിനിടെ പരിക്കേറ്റ സിപിഎം പ്രവര്‍ത്തകന്‍ മരിച്ചു. ചേര്‍ത്തല ഏരിയായിലെ തവണക്കടവ് ബ്രാഞ്ച് അംഗം ഷിബു (32) ആണ് മരിച്ചത്.

ഞായറാഴ്ച വൈകിട്ടാണ് ഷിബുവിനും കൂട്ടര്‍ക്കും മര്‍ദ്ദനമേറ്റത്. തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയ ഷിബു ചൊവ്വാഴ്ച വൈകിട്ട് വീട്ടിലേയ്ക്ക് മടങ്ങി. ബുധനാഴ്ച രാവിലെയാണ് ശാരീരികാസ്വാസ്ഥ്യത്തെ തുടര്‍ന്ന് മരിച്ചത്. സംഭവത്തില്‍ തവണക്കടവ് ബ്രാഞ്ച് സെക്രട്ടറി സുനില്‍കുമാര്‍, പാര്‍ട്ടിയംഗം അരുണ്‍ പ്രകാശ് എന്നിവര്‍ മര്‍ദ്ദനമേറ്റ് ചികിത്സയിലാണ്.

ആര്‍എസ്എസ്സുകാരുമായുണ്ടായ സംഘര്‍ഷത്തിനിടെയാണ് ഷിബുവിനും ഒപ്പമുണ്ടായിരുന്നവര്‍ക്കും പരിക്കേറ്റത്. പള്ളിപ്പുറം പഞ്ചായത്ത് ഏഴാം വാര്‍ഡില്‍ തുമ്പേച്ചിറയില്‍ കരുണാകരന്‍-വിലാസിനി ദമ്പതികളുടെ മകനാണ് ഷിബു. ഭാര്യ ഷൈനി. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കു മാറ്റി.



Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.