ബേക്കല്‍:[www.malabarflash.com] ലയണ്‍സ് ക്ലബ്ബ് ഓഫ് ബേക്കല്‍ ഫോര്‍ട്ട്, ബേക്കല്‍ റിസോര്‍ട്ട്‌സ് ഡവലപ്പ്‌മെന്റ് കോര്‍പറേഷന്റെയും പള്ളിക്കര സര്‍വീസ് കോ ഓപ്പറേറ്റീവ് ബാങ്കിന്റെയും ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെയും സഹകരണത്തോടെ ഏപ്രില്‍ 9, 10 തിയ്യതികകളിലായി പള്ളിക്കര ബേക്കല്‍ ബീച്ച് പാര്‍ക്കില്‍ സംഘടിപ്പിക്കുന്ന 'ബേക്കല്‍ കൈറ്റ് ഫെസ്റ്റില്‍' കുടുംബങ്ങള്‍ക്ക് പട്ടം പറത്തല്‍ മല്‍സരം സംഘടിപ്പിക്കുന്നു.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
മല്‍സരത്തില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ ഏപ്രില്‍ ആറിന് മുമ്പായി ലയണ്‍സ് ക്ലബ് ഓഫ് ബേക്കല്‍ ഫോര്‍ട്ട് സെക്രട്ടറിയുമായി ബന്ധപ്പെട്ട് (95395 26852)പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. ആകാശത്തു നിറങ്ങളുടെ ലാവണ്യം പാറിനടക്കുന്ന 'ബേക്കല്‍ കൈറ്റ് ഫെസ്റ്റ്' ഏപ്രില്‍ 9,10 തീയ്യതികളില്‍ നടക്കും. ലോക പട്ടം പറത്തല്‍ മത്സരത്തില്‍ ജേതാക്കളായ വണ്‍ ഇന്ത്യ കൈറ്റ് ടീം ആണ് പട്ടം പറത്തലനിനു നേതൃത്വം നല്‍കുന്നത്.
ചൈന, മലേഷ്യ, ദുബായ് തുടങ്ങിയ വിദേശരാജ്യങ്ങളില്‍ നടക്കുന്ന കൈറ്റ് ഫെസ്റ്റിവലുകളിലെ സ്ഥിരം സാന്നിധ്യമാണ് വണ്‍ ഇന്ത്യാ കൈറ്റ് ടീം. കേരളത്തിന്റെ പരമ്പരാഗത കലാരൂപമായ കഥകളി വേഷ മാതൃകയിലുള്ള പട്ടങ്ങള്‍ക്ക് പുറമെ മൃഗങ്ങള്‍, പക്ഷികള്‍, കാര്‍ട്ടൂണ്‍ കഥാപാത്രങ്ങള്‍ തുടങ്ങിയ നിരവധി പട്ടങ്ങള്‍ ബേക്കല്‍ ബീച്ചില്‍ പാറിപ്പറക്കും.
ബേക്കല്‍ റിസോര്‍ട്ട് ഡവലപ്പ്‌മെന്റ് കോര്‍പറേഷന്റെയും പള്ളിക്കര സര്‍വീസ് സഹകരണ ബാങ്കിന്റെയും ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെയും സഹകരണത്തോടെ ലയണ്‍സ് ക്ലബ്ബ് ഓഫ് ബേക്കല്‍ ഫോര്‍ട്ട് ആണ് പട്ടം പറത്തല്‍ മേള സംഘടിപ്പിക്കുന്നത്. രണ്ട് ദിവസങ്ങളിലായി വൈകുന്നേരം 4 മണിക്കാണ് മേള ആരംഭിക്കുക.
ബേക്കല്‍ റിസോര്‍ട്ട് ഡവലപ്പ്‌മെന്റ് കോര്‍പറേഷന്റെയും പള്ളിക്കര സര്‍വീസ് സഹകരണ ബാങ്കിന്റെയും ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെയും സഹകരണത്തോടെ ലയണ്‍സ് ക്ലബ്ബ് ഓഫ് ബേക്കല്‍ ഫോര്‍ട്ട് ആണ് പട്ടം പറത്തല്‍ മേള സംഘടിപ്പിക്കുന്നത്. രണ്ട് ദിവസങ്ങളിലായി വൈകുന്നേരം 4 മണിക്കാണ് മേള ആരംഭിക്കുക.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment