Latest News

ചോര കൈയ്യില്‍ പറ്റാതെ ഉറങ്ങാന്‍ കഴിയില്ല; റിപ്പറിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

കൊച്ചി:[www.malabarflash.com] റിപ്പര്‍ ശൈലിയില്‍ ഒമ്പതുപേരെ തലയ്ക്കടിച്ചുകൊന്ന കേസില്‍ പിടിയിലായ കുഞ്ഞുമോന്‍ എന്ന സേവ്യര്‍ പോലീസിനോട് നടത്തിയത് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍.

ചോര കയ്യില്‍ പറ്റാതെ ഉറങ്ങാന്‍ കഴിയില്ല സാറേ, കൊല നടത്തിയ ദിവസമൊക്കെ സുഖമായി കിടന്നുറങ്ങി... എന്ന് കുഞ്ഞുമോന്‍ പോലീസിനോട് പറഞ്ഞു. സിനിമയും, ലഹരിയും, കൊലപാതകങ്ങളുമായിരുന്നു കുഞ്ഞുമോന്റെ ജീവിതം.

പത്തുവര്‍ഷത്തിനിടെയാണ് 9 കൊലപാതകങ്ങള്‍ നടത്തിയത്. ഇരകള്‍ രാത്രിയില്‍ വഴിയരികിലോ, കടത്തിണ്ണയിലോ കിടന്നുറങ്ങിയവര്‍. ലഹരിമരുന്നോ, പണമോ മോഷ്ടിക്കാനുള്ള ശ്രമമാണു കൊലപാതകങ്ങളിലേക്കു നയിച്ചത്.

എട്ടാം ക്ലാസ് വരെയാണു കുഞ്ഞുമോന്റെ വിദ്യാഭ്യാസം. കൗമാരപ്രായത്തില്‍ തന്നെ ലഹരിമരുന്നു സംഘത്തിനൊപ്പം ചേര്‍ന്ന ഇയാള്‍, ക്രമേണ വീടിനു പുറത്തായി. ലഹരി മൂക്കുമ്പോള്‍ അക്രമാസക്തനാകും. ലഹരി കിട്ടാതെ വരുമ്പോഴും അക്രമം കാണിക്കും. ഇതിനിടയില്‍ ലഹരിമരുന്നു കേസില്‍ പ്രതിയായി ആറുമാസം ജയില്‍ശിക്ഷ അനുഭവിച്ചു.

ഇപ്പോള്‍ റിമാന്‍ഡില്‍ കഴിയുന്ന കുഞ്ഞുമോനെ കൂടുതല്‍ ചോദ്യം ചെയ്യലിനു കസ്റ്റഡിയില്‍ ലഭിക്കാനായി പൊലീസ് കോടതിയില്‍ അപേക്ഷ നല്‍കി. നോര്‍ത്ത് റയില്‍വേ സ്‌റ്റേഷനു സമീപത്തെ ഓല ഷെഡ്ഡില്‍ താമസിച്ചിരുന്ന ഉണ്ണി എന്നയാളെ കൊലപ്പെടുത്തിയ കേസില്‍ നോര്‍ത്ത് സിഐ വൈ. നിസാമുദ്ദീന്‍ അറസ്റ്റ് ചെയ്തു ചോദ്യം ചെയ്തപ്പോഴാണു ഞെട്ടിക്കുന്ന കൊലപാതക പരമ്പര തെളിഞ്ഞത്.





Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.