കണ്ണൂര്‍:[www.malabarflash.com] വാണിജ്യനികുതി ഉദ്യോഗസ്ഥര്‍ ചമഞ്ഞ് ജ്വല്ലറിയില്‍നിന്ന് പണവും വെള്ളിയും കവര്‍ന്ന സംഭവത്തില്‍ പ്രതികളെന്ന് സംശയിക്കുന്ന മൂന്നുപേരുടെ രേഖാചിത്രം ടൗണ്‍ പോലീസ് പുറത്തുവിട്ടു. കടയിലെ ജീവനക്കാരില്‍നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കോഴിക്കോട്ടെ പ്രത്യേക സംഘമാണ് രേഖാചിത്രങ്ങള്‍ തയാറാക്കിയത്. നേരത്തെ മോഷണ കേസില്‍ ഉള്‍പ്പെട്ടവരുടെ മുഖവുമായി രേഖാചിത്രത്തിന് സാമ്യമുണ്ടെന്ന സംശയത്തെ തുടര്‍ന്ന് പോലീസ് പരിശോധിച്ചെങ്കിലും ഇവരല്ലെന്നു വ്യക്തമായി. ഇതോടെയാണ് രേഖാചിത്രം പോലീസ് പുറത്തുവിട്ടത്.
കഴിഞ്ഞ ബുധനാഴ്ച ഉച്ചയോടെ കണ്ണൂര്‍ ബെല്ലാര്‍ഡ് റോഡിലെ ഉത്തരേന്ത്യന്‍ സ്വദേശിയുടെ കടയിലായിരുന്നു കവര്‍ച്ച. ടൗണ്‍ സിഐ അനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം കടയ്ക്കു സമീപമുള്ള സിസിടിവി കാമറകളിലെ ദൃശ്യങ്ങള്‍ പരിശോധിച്ചെങ്കിലും വ്യക്തതയുള്ള ചിത്രം ലഭിച്ചില്ല. ഹിന്ദിയും മലയാളവും സംസാരിക്കുന്ന ഏഴംഗസംഘമാണ് കവര്‍ച്ച നടത്തിയത്. ഇന്നോവ കാറിലെത്തിയ സംഘം വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കാണിച്ചു.
ഹിന്ദിയും മലയാളവും സംസാരിക്കുന്ന ഏഴംഗസംഘമാണ് കവര്‍ച്ച നടത്തിയതെന്നാണ് കടയിലുള്ളവര്‍ പോലീസിനോടു പറഞ്ഞത്. ഇന്നോവ കാറിലത്തെിയ സംഘം വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കാണിച്ച് കണ്ണൂര്‍ എസ്.പി ഓഫിസില്‍ നിന്നാണെന്നും കട പരിശോധിക്കണമെന്നും പറഞ്ഞ് അലമാരയിലും മേശയിലും സൂക്ഷിച്ച പണവും ആഭരണങ്ങളും കൈക്കലാക്കി മുങ്ങുകയായിരുന്നു. വിവരം ലഭിക്കുന്നവര്‍ കണ്ണൂര്‍ സി.ഐയുടെ നമ്പറില്‍ (949798203)ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു.
Keywords: Kannur News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment