Latest News

മൈസൂരു രാജാവ് വിവാഹിതാനാവുന്നു

മൈസൂരു:[www.malabarflash.com] മൈസൂരു രാജാവ് യദുവീര്‍ കൃഷ്ണദത്ത ചാമരാജ വോടയാര്‍ വിവാഹിതനാകുന്നു. രാജസ്ഥാനിലെ ധന്‍ഖാര്‍പുര്‍ രാജകുടുംബത്തിലെ ഹര്‍ഷവര്‍ധന്‍ സിങ്ങിന്റെയും മഹേശ്വരി കുമാരിയുടെയും മകള്‍ ത്രിഷികകുമാരി സിംഗാണ് വധു.

കഴിഞ്ഞവര്‍ഷം യദുവീറിന്റെ സ്ഥാനാരോഹണച്ചടങ്ങില്‍ ത്രിഷികകുമാരി പങ്കെടുത്തത് ഏവരുടെയും ശ്രദ്ധയാകര്‍ഷിച്ചിരുന്നു. മെയ് എട്ടിനോ അല്ലെങ്കില്‍ പതിനെട്ടിനോ വിവാഹം നടത്തുന്നത് ശുഭകരമായിരിക്കുമെന്നാണ് ജ്യോതിഷികള്‍ അറിയിച്ചത്.
അന്തരിച്ച മുന്‍ രാജാവ് ശ്രീകണ്ഠദത്ത നരസിംഹരാജ വോടയാറിന്റെ മൂത്ത സഹോദരി ഗായത്രിദേവിയുടെ മകളായ ത്രിപുരസുന്ദരി ദേവിയുടെ മകനാണ് 23വയസ്സുകാരനായ യദുവീര്‍. 

നരംസിഹരാജ വോടയാറിന്റെ മരണശേഷം അന്തരാവകാശികള്‍ ഇല്ലാത്തതിനെത്തുടര്‍ന്ന് യദുവീറിനെ 2015 ഫിബ്രവരിയില്‍ റാണി പ്രമോദ ദേവി ദത്തെടുത്തതോടെയാണ് അദ്ദേഹം മൈസൂരു രാജാവായത്.



Keywords: Karnadaka News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.