കോഴിക്കോട്:[www.malabarflash.com] കോഴിക്കോട് ദേശീയപാത ബൈപ്പാസില്‍ വെങ്ങളത്ത് കാര്‍ മറിഞ്ഞ് ഒരാള്‍ മരിച്ചു. കാസര്‍കോട്ടു നിന്ന് ഗുരുവായൂരിലേയ്ക്ക് പോകുകയായിരുന്ന അഞ്ചംഗ സംഘം സഞ്ചരിച്ച കാറാണ് അപകടത്തില്‍ പെട്ടത്.
ഡ്രൈവര്‍ കാസര്‍ക്കോട് നാട്ടക്കല്‍ പരപ്പയില്‍ സുരേഷ് ബാബു ഉള്‍പ്പെടെ പരിക്കേറ്റ നാലു പേരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പുലര്‍ച്ചെ രണ്ടു മണിയോടെയായിരുന്നു അപകടം.
ഡ്രൈവര് ഉറങ്ങിപ്പോയതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട കാര്‍ ബൈപ്പാസില്‍ നിന്ന് താഴ്ചയിലേയ്ക്ക് മറിയുകയായിരുന്നു. ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനു പോകുകയായിരുന്നു സംഘം.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment