Latest News

സൂര്യപ്രകാശത്തില്‍ സ്വയം വൃത്തിയാകുന്ന വസ്ത്രങ്ങള്‍ വരുന്നു

മെല്‍ബണ്‍:[www.malabarflash.com] അലക്കാണ് എല്ലാവരും നേരിടുന്ന പ്രധാന പ്രശ്‌നം. പ്രത്യേകിച്ച് നാടും വീടും വിട്ട് ഒറ്റയ്ക്ക് താമസിക്കുന്നവരുടെ പ്രധാന പ്രശ്‌നം അലക്കു തന്നെ. എന്നാല്‍, ഇനി വേവലാതി വേണ്ട. സൂര്യപ്രകാശത്തിന്റെ ഒരംശം മതി, വസ്ത്രങ്ങള്‍ വൃത്തിയാകാന്‍. അതെ സ്വയം വൃത്തിയാകുന്ന വസ്ത്രങ്ങള്‍ വികസിപ്പിച്ചിരിക്കുകയാണ് ഒരുകൂട്ടം ശാസ്ത്രജ്ഞര്‍. അതും മിനുട്ടുകള്‍ക്കുള്ളില്‍. ഇന്ത്യക്കാര്‍ അടങ്ങുന്ന ശാസ്ത്രജ്ഞ സംഘമാണ് കണ്ടുപിടുത്തത്തിനു പിന്നില്‍. ചെലവു കുറഞ്ഞ നാനോസ്ട്രക്ചറുകള്‍ തുണിത്തരത്തിനുള്ളില്‍ ഘടിപ്പിക്കുന്നതാണ് രീതി. ഇത് വ്‌സ്ത്രം സൂര്യപ്രകാശത്തില്‍ കാണിക്കുന്നതോടെ സ്വയം വൃത്തിയാകുന്നു.

ഓസ്‌ട്രേലിയയിലെ ആര്‍എംഐടി സര്‍വകലാശാലയിലെ ഗവേഷകരാണ് കണ്ടുപിടുത്തം നടത്തിയത്. വസ്ത്രങ്ങളില്‍ ഘടിപ്പിച്ചിട്ടുള്ള നാനോ ടെക്‌നോളജി വസ്ത്രങ്ങള്‍ക്ക് സ്വയം വൃത്തിയാകാന്‍ വസ്ത്രങ്ങള്‍ക്ക് കഴിവു നല്‍കുന്നു. വളരെ എളുപ്പത്തില്‍ ഉണങ്ങുകയും ചെയ്യും. ഒരല്‍പം സൂര്യപ്രകാശം മാത്രം കാണിച്ചാല്‍ മതി. ഇതിന്റെ ഗുണം എന്താണെന്നു വച്ചാല്‍, പ്രകാശത്തെ വലിച്ചെടുക്കാന്‍ സാധിക്കുന്ന ഒരു 3ഡി സാങ്കേതികവിദ്യ വസ്ത്രത്തിനുള്ളില്‍ ഘടിപ്പിച്ചിട്ടുണ്ട്. ഇത് അഴുക്കിനെ കളയുന്ന പ്രവര്‍ത്തിയെ വേഗത്തിലാക്കുന്നതായി ആര്‍എംഐടി സര്‍വകലാശാലയിലെ രാജേഷ് രാമനാഥന്‍ പറഞ്ഞു.

എന്നു കരുതി വാഷിംഗ് മെഷീനുകള്‍ വലിച്ചെറിയാന്‍ വരട്ടെ. അതിനു കുറച്ചുകീടി പണിയുണ്ട്. പക്ഷേ, കണ്ടുപിടുത്തത്തിന്റെ ഈ ആദ്യപടി തീര്‍ച്ചയായും ഭാവിയിലെ വികസനങ്ങള്‍ക്ക് അടിത്തറയാകുമെന്ന് ശാസ്ത്രജ്ഞര്‍ ഉറപ്പു നല്‍കുന്നു. കോപ്പറും സില്‍വറും അടിസ്ഥാനമാക്കിയാണ് നാനോ ടെക്‌നോളജി വസ്ത്രത്തില്‍ വികസിപ്പിച്ചിട്ടുള്ളത്. ഈ കോപ്പര്‍സില്‍വര്‍ സംയുക്തമാണ് പ്രകാശം വലിച്ചെടുക്കുന്നത്. യൂണിവേഴ്‌സിറ്റിയിലെ ദിപേഷ് കുമാര്‍, വിപുല്‍ ബന്‍സാല്‍ എന്നിവരാണ് ഈ സംയുക്തത്തിനു പിന്നില്‍.

ഈ നാനോടെക്‌നോളജി സൂര്യപ്രകാശത്തില്‍ കാണിക്കുമ്പോള്‍ ചൂടുള്ള ഇലക്ട്രോണുകള്‍ രൂപീകരിക്കപ്പെടുന്നു. ഈ ഇലക്ട്രോണുകള്‍ ഒരു പ്രത്യേകതരം ഊര്‍ജം പുറന്തള്ളുകയും ഈ ഊര്‍ജം അഴുക്കുകളെ പുറന്തള്ളാന്‍ നാനോസ്ട്രക്ചറുകളെ പ്രാപ്തമാക്കുകയും ചെയ്യുന്നു. ശാസ്ത്രജ്ഞ സംഘത്തിനു മുന്നിലുണ്ടായിരുന്ന പ്രധാന വെല്ലുവിളി ഈ നാനോസ്ട്രക്ചറുകള്‍ വ്യാവസായികാടിസ്ഥാനതതില്‍ ഉണ്ടാക്കുക എന്നതു മാത്രമായിരുന്നു. കേവലം ആറു മിനുട്ടിനുള്ളില്‍ വസ്ത്രം അലക്കി ഉണക്കി കയ്യില്‍ കിട്ടും.





Keywords: World News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.