തൃക്കരിപ്പൂര്‍:[www.malabarflash.com] വലിയപറമ്പ് ബിഗ്ലാന്‍ഡ് ചാരിറ്റബിള്‍ സൊസൈറ്റി മാപ്പിള കലാസഹിത്യരംഗത്ത് മികച്ച സംഭാവന നല്കിയ വ്യക്തിക്ക് ഏര്‍പ്പെടുത്തിയ എം.കെ.അഹമ്മദ് പള്ളിക്കര സ്മാരക അവാര്‍ഡിന് എം.സി.ഖമറുദ്ദീന്‍ അര്‍ഹനായി. മുഴുവന്‍സമയ രാഷ്ട്രീയപ്രവര്‍ത്തനത്തിനിടയിലും കലാരംഗത്ത് നല്കിയ സംഭാവനകള്‍ പരിഗണിച്ചാണ് അവാര്‍ഡ്. പക്കര്‍ അന്നൂര്‍, ബാപ്പു വെള്ളിപറമ്പ്, ഫസീല മുഹമ്മദലി, അസീസ് തായനേരി, എം.ടി.അബ്ദുള്‍ ജബ്ബാര്‍ എന്നിവരടങ്ങിയ കമ്മിറ്റിയാണ് തിരഞ്ഞെടുത്തത്.
29-ന് വലിയപറമ്പില്‍ നടക്കുന്ന ബീച്ച് മൈലാഞ്ചി രാവില്‍ മന്ത്രി എം.കെ.മുനീര്‍ അവാര്‍ഡ് സമ്മാനിക്കും.
ചടങ്ങില്‍ മന്ത്രി ഷിബു ബേബിജോണ്‍ നിര്‍ധനരായ രോഗികള്‍ക്ക് ചികിത്സാസഹായം വിതരണംചെയ്യും. കലാ-കായിക പ്രവര്‍ത്തകരെ ആദരിക്കും. തുടര്‍ന്ന് നടി ചാരുതയുടെ നേതൃത്വത്തിലുള്ള നൃത്തസന്ധ്യ അരങ്ങേറും. പത്രസമ്മേളനത്തില്‍ യു.എം.അബ്ദുള്‍ ലത്തീഫ്, ടി.കെ.അബ്ദുള്‍ സലാം, ടി.കെ.പി.റഫീഖ്, പി.പി.ശാരദ, പി.കെ.നസീര്‍ എന്നിവര്‍ അറിയിച്ചു.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment