Latest News

സ്‌കൈപ്പ് ചാറ്റിങ്ങിനിടെ ചാനല്‍ അവതാരക ജീവനൊടുക്കി

ഹൈദരാബാദ്:[www.malabarflash.com] സ്‌കൈപ്പ് ചാറ്റിങ്ങിനിടെ ചാനല്‍ അവതാരക ജീവനൊടുക്കി. തെലുങ്ക് ചാനലായ ജെമിനി മ്യൂസിക്കിലെ സംഗീത പരിപാടിയുടെ അവതാരക നിരോഷ ചൗധരിയാണ് ജീവനൊടുക്കിയത്.

സുഹൃത്തുമായി വഴക്കിട്ടതിനു പിന്നാലെയാണു നിരോഷ ജീവനൊടുക്കിയത്. നിരോഷയെ ഹോസ്റ്റല്‍ മുറിയില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. സുഹൃത്തുമായുള്ള സ്‌കൈപ് ചാറ്റിനിടെ ഉണ്ടായ വഴക്കിനിടെ തുടര്‍ന്നാണ് ആത്മഹത്യ എന്നാണ് റിപ്പോര്‍ട്ട്.

വിവിധ തെലുഗ് ചാനലുകളിലെ ലേഖികയായിരുന്ന ഈ 23കാരി ആറു മാസം മുമ്പാണ് ജെമിനി മ്യൂസിക്കില്‍ അവതാരകയായി ചേര്‍ന്നത്. തിങ്കളാഴ്ച രാത്രി 12 മണിക്ക് കാനഡയില്‍നിന്ന് നിരോഷയുടെ സുഹൃത്ത് പൊലീസില്‍ വിളിച്ച് നിരോഷ സ്‌കൈപ്പ് ചാറ്റിനിടെ ആത്മഹത്യയ്ക്ക് ശ്രമിച്ചതായി അറിയിച്ചിരുന്നു. ചാറ്റിനിടെ ഉണ്ടായ വഴക്കിനിടെയാണ് സംഭവമെന്നും നിരോഷയെ രക്ഷപ്പെടുത്താന്‍ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടാണ് ഇയാള്‍ വിളിച്ചത്. തുടര്‍ന്ന് പൊലീസ് ഇവര്‍ താമസിക്കുന്ന ഹോസ്റ്റലില്‍ എത്തിയെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചു.

ജെമിനിയില്‍ നിരവധി ജനപ്രിയ പരിപാടികള്‍ അവതരിപ്പിച്ചിരുന്നത് നിരോഷയായിരുന്നു. കാമുകന്‍ റിത്വിക് കാനഡയിലാണുള്ളത്. ചിത്തൂര്‍ സ്വദേശിയായ റിത്വിക്കിന്റെ മാതാപിതാക്കളെ പൊലീസ് ചോദ്യം ചെയ്യും. പ്രണയബന്ധത്തിലെ താളപ്പിഴകളാണ് നിരോഷയുടെ ആത്മഹത്യക്കു കാരണമെന്നാണ് പ്രാഥമിക നിഗമനം.





Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.