Latest News

വിദ്യാര്‍ത്ഥിയുടെ അപകട മരണം; മഞ്ചേശ്വരത്ത് സംഘര്‍ഷം, ചെക്ക് പോസ്റ്റ് അടിച്ചു തകര്‍ത്തു

മഞ്ചേശ്വരം:[www.malabarflash.com] മഞ്ചേശ്വരം ചെക്ക് പോസ്റ്റിന് സമീപം മീന്‍ ലോറി സ്‌കൂട്ടറിലിടിച്ച് കുഞ്ചത്തൂര്‍ ഇര്‍ഷാദ് നഗറിലെ ഷഹദാന്‍ (20) മരിച്ച സംഭവത്തില്‍ പ്രകോപിതരായ ഒരു സംഘം അക്രമം അഴിച്ചുവിട്ടു.

പ്രകോപിതരായ നാട്ടുക്കാര്‍ ചെക്ക് പോസ്റ്റ് അടിച്ചു തകര്‍ക്കുകയും, വ്യാപക കല്ലേറ് നടത്തുകയും ചെയ്ത പ്രതിഷേധക്കാര്‍ ചെക്ക് പോസ്റ്റിന് അടുത്തുള്ള എക്‌സൈസ് വകുപ്പിന്റെ ഇന്റഗ്രേറ്റട് ലിഫ്റ്ററും. നിരവധി വാഹനങ്ങളും തകര്‍ക്കുകയും ചെയ്തു. ഇതേതുടര്‍ന്ന് ദേശീയ പാത വഴിയുള്ള ഗതാഗതം മണിക്കൂറുകളോളം തടസപ്പെട്ടു.

ഈ വര്‍ഷം മുതല്‍ ഇവിടെ നടന്ന അപകടങ്ങളില്‍ നിരവധി പേരാണ് മരിച്ചു വീണത്. അതിനാല്‍ ജില്ലാ കലക്ടര്‍ നേരിട്ട് വരാതെ പിന്മാറില്ല എന്ന പ്രതിഷേധക്കാരുടെ ആവശ്യം അധികൃതര്‍ നിരാകരിച്ചതോടെയാണ് അക്രമം നടന്നത്.
ജില്ലാ പോലീസ് ചീഫ് ഉള്‍പെടെയുള്ള ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയെങ്കിലും പ്രകോപിതരായ ജനക്കൂട്ടം പിരിഞ്ഞുപോകാന്‍ തയ്യാറായില്ല. എസ് പിയുടെ വാഹനത്തിന് നേരെയും അക്രമമുണ്ടായി. കല്ലേറില്‍ എസ് പിയുടെ വാഹനത്തിന്റെ ഒരുവശത്തെ ഗ്ലാസ് തകര്‍ന്നു. ഒടുവില്‍ പോലീസ് ചീഫുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് ജനക്കൂട്ടം പിരിഞ്ഞുപോവുകയായിരുന്നു. നാട്ടുകാര്‍ ഉന്നയിച്ച ആവശ്യങ്ങള്‍ പരിഗണിക്കുമെന്ന് എസ് പി ഉറപ്പുനല്‍കി. 

അക്രമത്തെ തുടര്‍ന്ന് കുമ്പള സി.ഐ മുനീര്‍,മഞ്ചേശ്വരം എസ്.ഐ പ്രമോദ് എന്നിവരുടെ നേത്രത്വത്തില്‍ വന്‍ പൊലിസ് സംഘം സ്ഥലത്ത് നിലയുറപ്പിച്ചിട്ടുണ്ട്. സി.ആര്‍.പി.എഫും സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.





Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.