Latest News

ഹൃദയാഘാതം മൂലം ഓട്ടോ ഡ്രൈവര്‍ മരണപ്പെട്ടു

മടിക്കൈ:[www.malabarflash.com] കാഞ്ഞങ്ങാട് മെട്രോ പോള്‍ സ്റ്റാന്‍റിലെ ഓട്ടോ ഡ്രൈവര്‍ മടിക്കൈ കണിച്ചിറയിലെ വാണിയംവീട്ടില്‍ സി.കെ.കുഞ്ഞിരാമന്‍ (65) ഹൃദയാഘാതം മൂലം മരണപ്പെട്ടു.

ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട കുഞ്ഞിരാമനെ ഉടന്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. 

പരേതരായ പൊക്കന്‍-വെള്ളച്ചി ദമ്പതികളുടെ മകനാണ്. ഭാര്യ: സരോജിനി. മക്കള്‍: പ്രിയ, പ്രജിത, പ്രിയേഷ് (ഗള്‍ഫ്). മരുമക്കള്‍: ദിനേശന്‍ കാഞ്ഞങ്ങാട് സൗത്ത് (ഗള്‍ഫ്), പുരുഷോത്തമന്‍ പാക്കം. കുഞ്ഞിരാമന്‍റെ നിര്യാണത്തില്‍ അനുശോചിച്ച് മെട്രോ പോള്‍ ഓട്ടോ സ്റ്റാന്‍റിലെ ഓട്ടോകള്‍ ഹര്‍ത്താല്‍ ആചരിച്ചു.





Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.