Latest News

അടുക്കത്തില്‍ താനത്തിങ്കാല്‍ വയനാട്ടുകുലന്‍ തെയ്യംകെട്ട് മഹോല്‍സവം 25 മുതല്‍

കാഞ്ഞങ്ങാട്:[www.malabarflash.com] രാവണീശ്വരം അടുക്കത്തില്‍ താനത്തിങ്കാല്‍ വയനാട്ടുകുലന്‍ തെയ്യംകെട്ട് മഹോല്‍സവം 25, 26, 27 തീയ്യതികളില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

24ന് കലവറ നിറയ്ക്കല്‍, 25ന് തെയ്യം കൂടല്‍ ചടങ്ങ്, 26ന് വൈകിട്ട് നാലിന് കോരച്ചന്‍ തെയ്യത്തിന്‍റെ വെള്ളാട്ടവും, ഒമ്പത് മണിക്ക് കണ്ടനാര്‍കേളന്‍ തെയ്യത്തിന്‍റെ വെള്ളാട്ടവും നടക്കും. 10 മണിക്ക് വിഷ്ണുമൂര്‍ത്തിയുടെ തിടങ്ങലും 11ന് വയനാട്ടുകുലവന്‍ തെയ്യത്തിന്‍റെ വെള്ളാട്ടവും നടക്കും.

27ന് രാവിലെ ഒമ്പതിന് കോരച്ചന്‍ തെയ്യത്തിന്‍റെ പുറപ്പാട്, 11ന് കണ്ടനാര്‍കേളന്‍ തെയ്യത്തിന്‍റെ പുറപ്പാട്, വൈകിട്ട് മൂന്നിന് വയനാട്ടുകുലവന്‍ തെയ്യത്തിന്‍റെ തിരുമുടി ഉയരല്‍ തുടര്‍ന്ന് ചൂട്ടൊപ്പിക്കല്‍, 5 മണിക്ക് വിഷ്ണുമൂര്‍ത്തിയുടെ പുറപ്പാട്, രാത്രി 10ന് മറപിളര്‍ക്കല്‍ ചടങ്ങോടെ തെയ്യംകെട്ട് മഹോല്‍സവം സമാപിക്കും.

വാര്‍ത്താ സമ്മേളനത്തില്‍ ആഘോഷക്കമ്മിറ്റി ചെയര്‍മാന്‍ തമ്പാന്‍ മക്കാക്കോട്ട്, ജനറല്‍ കണ്‍വീനര്‍ കെ.ടി.കൃഷ്ണന്‍, ട്രഷറര്‍ കയ്യില്‍ കൃഷ്ണന്‍, വര്‍ക്കിംഗ് ചെയര്‍മാന്‍മാരായ എം.കുഞ്ഞിരാമന്‍, കെ.രാജേന്ദ്രന്‍, പി.കുട്ട്യന്‍, മുകുന്ദന്‍, ടി.എ.രാധാകൃഷ്ണന്‍നായര്‍, പബ്ലിസിറ്റി ചെയര്‍മാന്‍ എം.കൃഷ്ണന്‍, മീഡിയ കമ്മിറ്റി ചെയര്‍മാന്‍ രവീന്ദ്രന്‍ രാവണേശ്വരം എന്നിവര്‍ പങ്കെടുത്തു.





Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.