Latest News

കൃപേഷിന്‍റെ ജീവന്‍ രക്ഷിക്കാന്‍ യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ കൈകോര്‍ക്കുന്നു

കാഞ്ഞങ്ങാട്:[www.malabarflash.com] വാഹനാപകടത്തില്‍ പരുക്കേറ്റ് ബംഗ്ളൂരു ആശുപത്രിയില്‍ കഴിയുന്ന പുല്ലൂര്‍ വണ്ണാല്‍വയല്‍ തട്ടാവളപ്പിലെ കൃപേഷിന്‍റെ ജീവന്‍ രക്ഷിക്കാന്‍ യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ കൈകോര്‍ക്കുന്നു.

രണ്ട് മാസം മുമ്പാണ് ദേശീയപാതയില്‍ ഒരാളുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തില്‍പ്പെട്ട് കൃപേഷിന് ഗുരുതരമായി പരുക്കേറ്റത്. അടുത്തിടെ വിവാഹിതനായ കൃപേഷ് ഭാര്യയുമായി മംഗലാപുരം ആശുപത്രിയില്‍ നിന്ന് തിരിച്ച് വരുമ്പോഴാണ് അപകടം ഉണ്ടായത്. 

ശരീരത്തിലെ മജ്ജ രക്തത്തില്‍ കലര്‍ന്ന് തലച്ചോറില്‍ പ്രവേശിച്ചതാണ് കൃപേഷിന്‍റെ നില ഗുരുതരമാക്കിയത്. ബംഗ്ളൂരുവിലെ സെന്‍റ് ജോണ്‍സ് മെഡിക്കല്‍ കോളേജില്‍ ചികില്‍സയില്‍ കഴിയുന്ന കൃപേഷ് ഇപ്പോഴും അബോധാവസ്ഥയിലാണ്. 

 കാസര്‍കോട് കലക്ടറേറ്റിലെ താല്‍ക്കാലിക ജീവനക്കാരനായ കൃപേഷ് വണ്ണാല്‍വയലിലെ ബാലകൃഷ്ണന്‍-കാര്‍ത്ത്യായണി ദമ്പതികളുടെ മകനാണ്. ഭാരിച്ച ചികില്‍സാ ചെലവ് കാരണം ഈ നിര്‍ദ്ധന കുടുംബം സുമനസ്സുകളുടെ കരുണ തേടുകയാണ്. 

യൂത്ത് കോണ്‍ഗ്രസ്സിന്‍റെ സജീവ പ്രവര്‍ത്തകനും ബാലജനവേദിയുടെ പുല്ലൂര്‍ പെരിയ മണ്ഡലം കോ-ഓര്‍ഡിനേറ്ററുമായ കൃപേഷിന്‍റെ ജീവന്‍ രക്ഷിക്കുവാന്‍ യൂത്ത് കോണ്‍ഗ്രസ്സ് പുല്ലൂര്‍ പെരിയ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ചികില്‍സാ കമ്മിറ്റി രൂപീകരിച്ച് പ്രവര്‍ത്തിച്ച് വരികയാണ്. 

കോണ്‍ഗ്രസ്സ് കൂട്ടായ്മ എന്ന വാട്ട്സ്അപ്പ് ഗ്രൂപ്പിലൂടെ നാട്ടില്‍ നിന്നും വിദേശത്ത് നിന്നും നിരവധി പേര്‍ സഹായഹസ്തവുമായി മുന്നോട്ട് വന്നിട്ടുണ്ട്. ചികില്‍സാ കമ്മിറ്റിയുടെ പേരില്‍ കാനറ ബാങ്കിന്‍റെ പെരിയ ശാഖയില്‍ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്.
A/C No: 4111101003311, IFSE Code: CNRB0004111. ബന്ധപ്പെടേണ്ട നമ്പര്‍: 9645605084.





Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.