കുവൈത്ത് സിറ്റി:[www.malabarflash.com]കുവൈത്തിലുണ്ടായ വാഹനാപകടത്തില്‍ രണ്ടു മലയാളികള്‍ മരിച്ചു. തൃശൂര്‍ കൊടുങ്ങല്ലൂര്‍ പെരിഞ്ഞനം കൂട്ടുമാക്കല്‍ കുട്ടന്‍െറ മകന്‍ മുരളി (57), ഇടുക്കി തൊടുപുഴ സ്വദേശി വര്‍ക്കി ചെറിയാന്‍ (40) എന്നിവരാണ് മരിച്ചത്. ഒരു മലയാളിക്ക് പരിക്കേറ്റിട്ടുണ്ട്.
Keywords: gulf News, Kerala Vartha, Malabarflash, Malabar news, Malayalam News
ഇവര്‍ സഞ്ചരിച്ച കാര്‍ ശനിയാഴ്ച ഉച്ചക്ക് ഒരു മണിയോടെ സിക്സ്ത് റിങ് റോഡില്‍ സഅദ് അബ്ദുല്ല ഭാഗത്തുവെച്ച് ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. ഉത്തരേന്ത്യയില്‍ സ്ഥിരതാമസമാക്കിയ യൂജിന്‍ ആണ് പരിക്കേറ്റ മലയാളി. ഇയാള്‍ ജഹ്റ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇടിയുടെ ആഘാതത്തില്‍ കാര്‍ നിശേഷം തകര്‍ന്നു. മുരളിയും വര്‍ക്കിയും സംഭവസ്ഥലത്ത് വെച്ചുതന്നെ മരിച്ചു.
Keywords: gulf News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment