മലപ്പുറം:[www.malabarflash.com] നിയമസഭാതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന മുസ്‌ലിംലീഗ് സ്ഥാനാര്‍ത്ഥികളെ സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ പ്രഖ്യാപിച്ചു. 20 സിറ്റിങ് സീറ്റുകളിലെ സ്ഥാനാര്‍ത്ഥികളെയാണ് പാണക്കാട് ചേര്‍ന്ന ഉന്നതാധികാരസമിതി യോഗത്തിനു ശേഷം തങ്ങള്‍ പത്രസമ്മേളനത്തില്‍ പ്രഖ്യാപിച്ചത്. നാല് മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെ യു.ഡി.എഫ് ചര്‍ച്ചകള്‍ക്ക് ശേഷം പ്രഖ്യാപിക്കും.
മുസ്‌ലിംലീഗ് ദേശീയ ട്രഷററും വ്യവസായമന്ത്രിയുമായ പി.കെ. കുഞ്ഞാലിക്കുട്ടി വേങ്ങര മണ്ഡലത്തിലും മന്ത്രിമാരായ വി.കെ. ഇബ്രാഹിം കുഞ്ഞ് കളമശ്ശേരിയിലും ഡോ. എം.കെ. മുനീര്‍ കോഴിക്കോട് സൗത്തിലും പി.കെ. അബ്ദുറബ്ബ് തിരൂരങ്ങാടിയിലും മഞ്ഞളാംകുഴി അലി പെരിന്തല്‍മണ്ണയിലും വീണ്ടും ജനവിധി തേടും.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

മറ്റു സീറ്റുകളും സ്ഥാനാര്‍ത്ഥികളും ഇപ്രകാരം. മഞ്ചേശ്വരം-പി.ബി. അബ്ദുറസാഖ്, കാസര്‍കോട്-എന്‍.എ. നെല്ലിക്കുന്ന്, അഴീക്കോട്- കെ.എം. ഷാജി, തിരുവമ്പാടി- വി.എം. ഉമര്‍ മാസ്റ്റര്‍, കൊടുവള്ളി-എം.എ. റസാഖ് മാസ്റ്റര്‍, വള്ളിക്കുന്ന്- പി. അബ്ദുല്‍ഹമീദ്, കോട്ടക്കല്‍ -പ്രൊഫ. കെ.കെ. ആബിദ് ഹുസൈന്‍ തങ്ങള്‍, തിരൂര്‍-സി മമ്മുട്ടി, താനൂര്‍-അബ്ദുറഹിമാന്‍ രണ്ടത്താണി, മലപ്പുറം-പി ഉബൈദുല്ല, കൊണ്ടോട്ടി-ടി.വി. ഇബ്രാഹീം, ഏറനാട് -പി.കെ. ബഷീര്‍, മഞ്ചേരി-അഡ്വ. എം. ഉമ്മര്‍, മങ്കട-ടി.എ. അഹമ്മദ് കബീര്‍, മണ്ണാര്‍ക്കാട്-അഡ്വ. എന്‍. ഷംസുദ്ദീന്‍.
ഇതില്‍ എം.എ. റസഖ് മാസ്റ്റര്‍, പി. അബ്ദുല്‍ഹമീദ്, ടി.വി. ഇബ്രാഹിം, കെ.കെ. ആബിദ് ഹുസൈന്‍ തങ്ങള്‍ എന്നിവരൊഴിച്ച് സിറ്റിങ് എം.എല്‍.എമാരാണ്. സിറ്റിങ് സീറ്റുകളില്‍ തന്നെയാണ് ഇവരെല്ലാം മത്സരിക്കുന്നത്.
കുറ്റിയാടി, കുന്ദമംഗലം, ഗുരുവായൂര്‍, ഇരവിപുരം എന്നി നാല് സീറ്റുകളിലെ സ്ഥാനാര്‍ത്ഥികളെ പിന്നീട് പ്രഖ്യാപിക്കും. യു.ഡി.എഫ് ചര്‍ച്ചകള്‍ പൂര്‍ത്തിയായ ശേഷമായിരിക്കുമിത്.
യു.ഡി.എഫിനു അനുകൂലമായ തരംഗമാണ് കേരളത്തിലുള്ളതെന്ന് നേതാക്കള്‍ പറഞ്ഞു. വികസനത്തില്‍ വമ്പിച്ച മുന്നേറ്റമാണ് മണ്ഡലങ്ങളില്‍ നടന്നത്. ഈ വികസനങ്ങള്‍ ജനങ്ങള്‍ക്ക് ഏറെ ഗുണം ചെയ്തു. തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിനു മുമ്പേ സ്ഥാനാര്‍ത്ഥി നിര്‍ണയം നടത്തി മുസ്‌ലിംലീഗ് മുമ്പേ കടന്നതായി മുസ്‌ലിംലീഗ് ദേശീയ പ്രസിഡണ്ട് ഇ. അഹമ്മദും പി.കെ. കുഞ്ഞാലിക്കുട്ടിയും കെ.പി.എ. മജീദും പറഞ്ഞു. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, പി.വി. അബ്ദുല്‍ വഹാബ് എംപി, അഡ്വ കെ. എന്‍. എ. ഖാദര്‍ എം.എല്‍.എ തുടങ്ങിയവരും വാര്‍ത്താ സമ്മേളനത്തില്‍ സന്നിഹിതരായിരുന്നു.
യു.ഡി.എഫിനു അനുകൂലമായ തരംഗമാണ് കേരളത്തിലുള്ളതെന്ന് നേതാക്കള്‍ പറഞ്ഞു. വികസനത്തില്‍ വമ്പിച്ച മുന്നേറ്റമാണ് മണ്ഡലങ്ങളില്‍ നടന്നത്. ഈ വികസനങ്ങള്‍ ജനങ്ങള്‍ക്ക് ഏറെ ഗുണം ചെയ്തു. തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിനു മുമ്പേ സ്ഥാനാര്‍ത്ഥി നിര്‍ണയം നടത്തി മുസ്‌ലിംലീഗ് മുമ്പേ കടന്നതായി മുസ്‌ലിംലീഗ് ദേശീയ പ്രസിഡണ്ട് ഇ. അഹമ്മദും പി.കെ. കുഞ്ഞാലിക്കുട്ടിയും കെ.പി.എ. മജീദും പറഞ്ഞു. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, പി.വി. അബ്ദുല്‍ വഹാബ് എംപി, അഡ്വ കെ. എന്‍. എ. ഖാദര്‍ എം.എല്‍.എ തുടങ്ങിയവരും വാര്‍ത്താ സമ്മേളനത്തില്‍ സന്നിഹിതരായിരുന്നു.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment