Latest News

സ്വര്‍ണ്ണത്തിന് തിളക്കം കൂട്ടി തട്ടിപ്പ് നടത്തുന്ന സംഘം പിടിയില്‍

തൃക്കരിപ്പൂര്‍:[www.malabarflash.com] സ്വര്‍ണ്ണാഭരണങ്ങള്‍ക്ക് തിളക്കം കൂട്ടാനെന്ന വ്യാജേന വീടുകളിലെത്തി തട്ടിപ്പ് നടത്തുന്ന ഉത്തരേന്ത്യന്‍ സംഘത്തെ വലിയപറമ്പ് മാടക്കാലില്‍ നാട്ടുകാര്‍ പിടികൂടി ചന്തേര പോലീസിന് കൈമാറി.

മാവിലാക്കടപ്പുറം വെളുത്തപൊയ്യയിലെ കെ.പി. ബാബുവിന്റ ഭാര്യ പുഷ്പയുടെ മുക്കാല്‍ പവന്‍ സ്വര്‍ണ്ണം ഈ സംഘം കഴിഞ്ഞ ദിവസം തട്ടിയെടുത്തിരുന്നു. നാലേകാല്‍ പവന്റെ മാലയാണ് തിളക്കം കൂട്ടി തരാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് രാസ ലായനിയില്‍ മുക്കി തിരിച്ചു നല്‍കുകയും 40 മിനുട്ട് അനക്കാതെ സൂക്ഷികണം എന്നുമാണ് ഇവര്‍ സ്ത്രീകളോട് പരഞ്ഞത്. പിന്നീട് പരിശോധിച്ചപ്പോഴാണ് തട്ടിപ്പ് മനസിലാകുന്നത് . 6 ഗ്രാം സ്വര്‍ണമാണ് ഇവര്‍ക്ക് നഷ്ടമായത് .

ഇവിടെനിന്നും മുങ്ങിയ സംഘത്തില്‍ പെടുന്നവരാണ് വ്യാഴാഴ്ച മടക്കാലില്‍ പിടിയിലായത്. വീട് വീടാന്തരം കയറിയിറങ്ങി സ്വര്‍ണ്ണാഭരണങ്ങള്‍ കളര്‍ കൂട്ടിതരാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് സ്ത്രീകളില്‍ നിന്നും ആഭരണങ്ങള്‍ വാങ്ങി ഇയാള്‍ കൈയിലുള്ള പ്രത്യേകതരം രാസലായനിയില്‍ മുക്കി കുറച്ച് നേരം വെക്കുകയും തിരികെ തിളക്കം കൂട്ടി നല്‍കുകയുമാണ് ഇവര്‍ ചെയ്യുന്നത് . വീടുകളില്‍ സ്ത്രീകള്‍ മാത്രമുള്ള സമയത്ത് എത്തിയാണ് തട്ടിപ്പ് നടത്തുക.

അക്വാറീജിയ എന്നാണ് സ്വര്‍ണ്ണം തിളക്കം കൂട്ടാന്‍ ഉപയോഗിക്കുന്ന ദ്രാവകത്തിന്റെ പേര്. ഗാഢ നൈട്രിക് ആസിഡും ഗാഢ സള്‍ഫ്യൂറിക് ആസിഡും 1:3 എന്ന അനുപാതത്തില്‍ യോജിപ്പിച്ചാണ് ഈ ദ്രാവകം തയ്യാറാക്കുന്നത്. ഇതിന് സ്വര്‍ണ്ണത്തെ ലയിപ്പിക്കുന്നതിനുള്ള കഴിവുണ്ട്.

സ്വര്‍ണ്ണത്തിന് പുറത്തെ അഴുക്ക് മാറ്റി തിളക്കം കൂടുമ്പോള്‍ സ്ത്രീകള്‍ ഇത് ശ്രദ്ധിക്കാറില്ല എന്നതാണ് ഇവര്‍ക്ക് തട്ടിപ്പിന് സൗകര്യം നല്‍കുന്നത്. ആസിഡില്‍ ലയിച്ച സ്വര്‍ണ്ണം വേര്‍തിരിച്ചെടുത്ത് വില്‍ക്കുകയാണ് ഇവര്‍ ചെയ്യുന്നത്.

വടക്കേ ഇന്ത്യയില്‍ നിന്നും എത്തുന്നവരാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇത്തരം തട്ടിപ്പ് നടത്തി കൊണ്ടിരിക്കുന്നത്. ബീഹാര്‍ സ്വദേശികളായ തരുണ്‍ രാം, ബാന്വാല്‍ മണ്ട്ടന്‍ എന്നിവരാണ് ഇപ്പോള്‍ ചന്തേര പോലീസിന്റെ കസ്റ്റഡിയില്‍ ഉള്ളത് എന്നാല്‍ ഇവര്‍ നല്‍കിയ പേരുകള്‍ വ്യജമാകാം എന്നും പോലീസ് കരുതുന്നു .

വളരെ വലിയ ഉത്തരേന്ത്യന്‍ സംഘത്തിലെ കണ്ണികള്‍ മാത്രമാണ് ഇവര്‍ എന്നും പോലിസ് സംശയിക്കുന്നു .സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തി വരികയാണെന്ന് ചന്തേര എസ് ഐ അനൂപ് കുമാര്‍ പറഞ്ഞു



Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.