Latest News

അച്ഛന്റെ അകാലവിയോഗത്തിന്റെ വേദനയില്‍ ശ്രീലക്ഷ്മി പത്താംക്ലാസ് പരീക്ഷയെഴുതി

ചാലക്കുടി:[www.malabarflash.com] എന്നും കൈപിടിച്ച് കൂടെയുണ്ടായിരുന്ന അച്ഛന്‍ ഇനിയുണ്ടാവില്ലെന്ന ഹൃദയവേദന ഉള്ളിലൊതുക്കി കലാഭവന്‍ മണിയുടെ മകള്‍ ശ്രീലക്ഷ്മി എസ്എസ്എല്‍സി പരീക്ഷയെഴുതാനെത്തി.

സിബിഎസ്ഇ പത്താംക്ലാസിലെ ഹിന്ദി പരീക്ഷ എഴുതാന്‍ പേരാമ്പ്രയിലെ സരസ്വതി വിദ്യാനികേതന്‍ സീനിയര്‍ സെക്കന്‍ഡറി സ്‌കൂളിലെത്തിയ ശ്രീലക്ഷ്മി പരീക്ഷ കഴിഞ്ഞിറങ്ങിയതും പൊട്ടിക്കരയുകയായിരുന്നു.

കലാഭവന്‍മണിയുടെ ഏകമകളാണ് ശ്രീലക്ഷ്മി. പല പൊതുപരിപാടികള്‍ക്കും മണിക്കൊപ്പം ശ്രീലക്ഷ്മി പോകാറുണ്ടായിരുന്നു. രണ്ടു കാസെറ്റുകളില്‍ പാടുകയും ചെയ്തു. വാസന്തിയും, ലക്ഷ്മിയും പിന്നെ ഞാനും എന്ന കലാഭവന്‍മണിയുടെ ചിത്രം തിയറ്റേറുകളില്‍ നിറഞ്ഞോടുമ്പോഴാണ് മണിക്ക് മകള്‍ ജനിക്കുന്നത്. അതുകൊണ്ടുതന്നെ ചിത്രത്തിലെ കഥാപാത്രത്തിന്റെ പേരായ ശ്രീലക്ഷ്മി മണി മകള്‍ക്കിടുകയും ചെയ്തു.



Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.