Latest News

മുസ്ലിം യൂത്ത് ലീഗ് മംഗലാപുരം എയര്‍പോര്‍ട്ട് ധര്‍ണ്ണയില്‍ പ്രതിഷേധമിരമ്പി

കാസര്‍കോട്:[www.malabarflash.com] മംഗലാപുരം ബജ്‌പെ അന്താരാഷ്ട്ര എയര്‍പോര്‍ട്ടില്‍ മലയാളികളടക്കമുള്ള യാത്രക്കാരെ നിരന്തരമായി നിസാര കാരണങ്ങള്‍ പറഞ്ഞ് പീഡിപ്പിക്കുന്ന കസ്റ്റംസ്, എമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ക്ക് ശക്തമായ താക്കീത് നല്‍കി മുസ്ലിം യൂത്ത് ലീഗ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ എയര്‍പോര്‍ട്ടിന് മുന്നില്‍ ധര്‍ണ്ണ നടത്തി.

എയര്‍പോര്‍ട്ടിലെത്തുന്ന മലയാളികളെ മുന്‍വിധിയുടെ അടിസ്ഥാനത്തില്‍ പീഡിപ്പിക്കുന്നത് പതിവായിരിക്കുകയാണ്. പലപ്പോഴും ഇല്ലാത്ത കാരണങ്ങള്‍ ഉണ്ടാക്കി ഗള്‍ഫ് യാത്രകള്‍ പോലും മുടക്കുന്ന സമീപനങ്ങളാണ് അതികൃതരുടെ ഭാഗത്ത് നിന്നുണ്ടാകുന്നത്. ഗള്‍ഫില്‍ നിന്ന് വരുന്നവരെ മണിക്കൂറു കളോളം പിടിച്ചുവെച്ച് മാനസികമായും ശാരീരികമായും പീഡിപ്പിക്കാന്‍ ചില ഉദ്യോഗസ്ഥര്‍ ശ്രമിക്കുന്നു.

ഇത് തുടര്‍ന്നാല്‍ ശക്തമായ പ്രക്ഷോഭങ്ങള്‍ക്ക് യൂത്ത് ലീഗ് മുന്നോട്ടു വരുമെന്ന് നേതാക്കള്‍ മുന്നറിയിപ്പ് നല്‍കി. നൂറു കണക്കിന് യുവാക്കള്‍ പങ്കെടുത്ത എയര്‍പോര്‍ട്ട് ധര്‍ണ്ണ അധികാരികള്‍ക്കുള്ള ശക്തമായ താക്കീതായി മാറി.

എയര്‍പോര്‍ട്ടിലേക്ക് മാര്‍ച്ച് നടത്താനായിരുന്നു യൂത്ത് ലീഗ് ജില്ലാ കമ്മിറ്റി തീരുമാനിച്ചിരുന്നത്. മാര്‍ച്ച് നടത്തുന്നത് പൊലീസും സി.ഐ.എസ്.എഫും ഇടപെട്ട് തടഞ്ഞതിനെതുടര്‍ന്ന് എയര്‍പോര്‍ട്ടിന്റെ പ്രധാന കവാടത്തിന് മുന്നില്‍ ധര്‍ണ്ണ നടത്തുകയായിരുന്നു. ധര്‍ണ്ണ പി.ബി അബ്ദുല്‍ റസാഖ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് മൊയ്തീന്‍ കൊല്ലമ്പാടി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എ.കെ.എം അഷ്‌റഫ് സ്വാഗതം പറഞ്ഞു. 

സംസ്ഥാന വൈസ് പ്രസിഡണ്ട് അബ്ദുല്ലക്കുഞ്ഞി ചെര്‍ക്കള, ജില്ലാ ഭാരവാഹികളായ യൂസുഫ് ഉളുവാര്‍, മുഹമ്മദ് കുഞ്ഞി ഹിദായത്ത് നഗര്‍, അഷ്‌റഫ് എടനീര്‍, നാസര്‍ ചായിന്റടി, മമ്മു ചാല, ടി.എസ് നജീബ്, സംസ്ഥാന പ്രവര്‍ത്തക സമിതി അംഗങ്ങളായ സി.എല്‍. റഷീദ് ഹാജി, സയ്യിദ് ഹാദി തങ്ങള്‍, എം.എസ്.എഫ് സംസ്ഥാന സെക്രട്ടറി അസീസ് കളത്തൂര്‍, ജില്ലാ പ്രസിഡണ്ട് ഹാഷിം ബംബ്രാണി, എസ്.ടി.യു ജില്ലാ ജനറല്‍ സെക്രട്ടറി അബ്ദുല്‍ റഹ്്ാന്‍ ബന്തിയോട്, പ്രവാസി ലീഗ് ജില്ലാ പ്രസിഡണ്ട് എ.പി ഉമ്മര്‍, ദുബൈ കെ.എം.സി.സി ജില്ലാ ട്രഷറര്‍ മുനീര്‍ ചെര്‍ക്കള, ഷാര്‍ജ കെ.എം.സി.സി ജില്ലാ വൈസ് പ്രസിഡണ്ട് സി.ബി.കരീംചിത്താരി, റാസല്‍ഖൈമ കെ.എം.സി.സി ജില്ലാ സെക്രട്ടറി ഹമീദ് ചൗക്കി, അജ്മാന്‍ കെ.എം.സി.സി ജില്ലാ സെക്രട്ടറി ഷാഫി മാര്‍പ്പനടുക്കം, മണ്ഡലം പ്രസിഡണ്ട് യു.കെ.ഖാദര്‍ ഉളുവാര്‍, നേതാക്കളായ സഹീര്‍ ആസിഫ്, എ.കെ ആരിഫ്, ടി.ഡി. കബീര്‍, ഹക്കീം മീനാപ്പീസ്, സെഡ്.എ കയ്യാര്‍, ഷംസുദ്ദീന്‍ കൊളവയല്‍, ശാഹുല്‍ ഹമീദ്ബന്തിയോട്, ബി.എന്‍.മുഹമ്മദലി, ഇ.ആര്‍ ഹമീദ് പ്രസംഗിച്ചു.

ധര്‍ണ്ണക്ക് ശേഷം പി.ബി.അബ്ദുല്‍ റസാഖ് എം.എല്‍.എയുടെ നേതൃത്വത്തില്‍ ഭാരവാഹികള്‍ എയര്‍പോര്‍ട്ട് ഡയറക്ടര്‍ ജെ.ടി രാധാകൃഷ്ണന്് നിവേദനം നല്‍കി.



Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.