കാഞ്ഞങ്ങാട്:[www.malabarflash.com] കാഞ്ഞങ്ങാട് എ.സി.കണ്ണന്‍നായര്‍ സ്മാരക ഗവ.യുപി സ്കൂളിലെ നിലവില്‍ ഒന്നാംതരത്തില്‍ പഠിക്കുന്ന കുട്ടികള്‍ ഈ അധ്യയന വര്‍ഷം പഠിച്ച കാര്യങ്ങള്‍ ഇംഗ്ലീഷ് കവിതകളിലൂടെയും കഥകളിലൂടെയും കുടുംബാംഗങ്ങള്‍ക്ക് പരിചയപ്പെടുത്തി കുടുംബസംഗമം വിസ്മയകരമാക്കി.
സംഗമം കാഞ്ഞങ്ങാട് നഗരസഭ ചെയര്‍മാന്‍ വി.വി.രമേശന്‍ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്‍റ് വി.ശ്രീജിത്ത് അദ്ധ്യക്ഷം വഹിച്ചു. സ്കൂളിലെ അനിതകുമാരി ടീച്ചറും കുട്ടികളും ചേര്‍ന്ന് തയ്യാറാക്കിയ ട്വിങ്കിള്‍ പതിപ്പിന്‍റേയും പഠനത്തിന് സഹായിക്കുന്ന വിവിധതരം പ്രവര്‍ത്തനങ്ങളുടെ പ്രദര്‍ശന ഉദ്ഘാടനം വൈസ് ചെയര്‍പേഴ്സണ്‍ എല്‍.സുലൈഖ നിര്‍വ്വഹിച്ചു.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

കുട്ടികളുടെ പ്രകടനം വീക്ഷിക്കുന്നതിന് പടന്നക്കാട് ഡയറ്റ് നിഷ എത്തിയത്.
ഡോ.പി.കെ.ജയരാജന്‍, കവയത്രി ശുഭ, ഹെഡ്മാസ്റ്റര്‍ രവീന്ദ്രന്‍, ഹരീഷ്കുമാര്‍, സി.നാരായണന്‍ എന്നിവര്‍ സംസാരിച്ചു. രക്ഷിതാക്കള്‍ക്കായി വിവിധ മല്‍സര പരിപാടികളും കലാപരിപാടികളും സംഘടിപ്പിച്ചു. പരിപാടികള്‍ക്ക് അനിതകുമാരി, കെ.വി.സുധ എന്നിവര്‍ നേതൃത്വം നല്‍കി.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment