കണ്ണൂര്‍:[www.malabarflash.com] പയ്യന്നൂര്‍ കല്യാണ്‍ സില്‍ക്‌സിന്റെ ഉദ്ഘാടനത്തിനെത്തിയ സിനിമാതാരത്തെ കാണാനെത്തിയ ആരാധകര്‍ക്ക് നഷ്ടമായത് ആയിരക്കണക്കിന് രൂപ. കല്യാണ്‍ സില്‍ക്‌സിന്റെ ഉദ്ഘാടനത്തിനെത്തിയ സിനിമാതാരം പൃഥ്യുരാജിനെ കാണാനെത്തിയവരുടെ തിക്കും തിരക്കിനുമിടയിലാണ് പോക്കറ്റില്‍ നിന്ന് പണം നഷ്ടപ്പെട്ടത്.
പാടിയോട്ടുംചാല്‍ സ്വദേശിയുടെ 50,000 രൂപയും പഴ്‌സുമാണ് നഷ്ടപ്പെട്ടത്. കാങ്കോല്‍ സ്വദേശിയായ നൗഷാദിന്റെ 10500 രൂപയാണ് പോക്കറ്റടിക്കാര്‍ കൊണ്ടുപോയത്. ഏഴിലോട് സ്വദേശി ഫോട്ടോ എടുത്തുകൊണ്ടിരിക്കുന്നതിനിടയില്‍ മൊബൈല്‍ ഫോണ്‍ ഒരുസംഘം തട്ടിപ്പറിച്ചോടി. ഇയാളുടെ പോക്കറ്റിലുണ്ടായിരുന്ന 4500 രൂപയും എ ടി എം കാര്‍ഡും നഷ്ടപ്പെട്ടിട്ടുണ്ട്. നാണക്കേട് ഓര്‍ത്തും, പോലീസില്‍ പരാതി നല്‍കിയിട്ട് കാര്യമൊന്നും ഇല്ലാത്തതിനാലും പലരും പരാതിപ്പെട്ടില്ല.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment