Latest News

മഞ്ചേശ്വരത്ത് രാത്രികാല പരിശോധനക്കിടയില്‍ തലക്കടിയേറ്റ പൊലീസുകാരന്‍ മരിച്ചു

മഞ്ചേശ്വരം:[www.malabarflash.com] രാത്രികാല പരിശോധനക്കിടയില്‍ കുഞ്ചത്തൂര്‍ തുമിനാട്ടില്‍ വെച്ച് തലക്കടിയേറ്റ് ഗുരുതരമായി പരിക്കേറ്റ മഞ്ചേശ്വരം പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ തിരുവനന്തപുരം പത്മനാഭ സ്വാമി ക്ഷേത്രത്തിന് സമീപത്തെ സുനില്‍ കുമാര്‍ (42) വെളളിയാഴ്ച വൈകിട്ട് മരിച്ചു.

മെഡിക്കല്‍ അവധിയിലായിരുന്ന സുനില്‍ കുമാര്‍ തിരുവനന്തപുരത്തെ വീട്ടില്‍ തലകറങ്ങി വീണ് മരിക്കുകയായിരുന്നുവെന്നാണ് കാസര്‍കോട്ട് ലഭിച്ച വിവരം. 2015 നവംബര്‍ 16ന് പുലര്‍ച്ചെ ഒരു മണിക്കാണ് അഞ്ചംഗ സംഘം സുനില്‍ കുമാറിനെയും കാസര്‍കോട് എ.ആര്‍. ക്യാമ്പിലെ സിവില്‍ പൊലീസ് ഓഫീസര്‍ ദീപു എന്ന ദീപകിനെയും അക്രമിച്ചത്. മംഗലാപുരത്ത് നിന്നും അക്രമിസംഘം മഞ്ചേശ്വരത്തെത്തിയിട്ടുണ്ടെന്നും സംഘര്‍ഷത്തിന് സാധ്യതയുണ്ടെന്നും വിവരം ലഭിച്ച മേലുദ്യോഗസ്ഥര്‍ പൊലീസുകാരെ കുഞ്ചത്തൂര്‍, മഞ്ചേശ്വരം ഭാഗങ്ങളില്‍ ഡ്യൂട്ടിക്ക് നിയോഗിച്ചിരുന്നു. ബൈക്കില്‍ പട്രോളിങ് നടത്തുന്നതിനിടയില്‍ അസമയത്ത് കണ്ട ചിലരെ ചോദ്യം ചെയ്തതാണ് അക്രമിക്കാന്‍ കാരണം. എന്താണ് അസമയത്ത് കാര്യമെന്ന് പറഞ്ഞപ്പോള്‍ മറുപടി നല്‍കാത്ത പ്രതികള്‍ പിറകില്‍ നിന്നും ഇരുമ്പ് വടികൊണ്ട് തലക്കടിക്കുകയായിരുന്നു. ഒരു കയ്യും അടിച്ചൊടിച്ചിരുന്നു. 

കൂടെയുണ്ടായിരുന്ന ദീപക് നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ പൊലീസുകാര്‍ എത്തിയാണ് ആസ്പത്രിയിലെത്തിച്ചത്. തലക്കേറ്റ മുറിവന് 18ലേറെ തുന്നലിട്ടിരുന്നു. മംഗലാപുരം ആസ്പത്രിയില്‍ ദീര്‍ഘകാലം ചികിത്സയിലായിരുന്ന സുനില്‍ കുമാര്‍ പിന്നീട് മെഡിക്കല്‍ അവധിയില്‍ തിരുവനന്തപുരത്തെ വീട്ടിലേക്ക് മടങ്ങി. വെളളിയാഴ്ച മരണവിവരമറിഞ്ഞതോടെ മഞ്ചേശ്വരത്തെ സഹപ്രവര്‍ത്തകരില്‍ ചിലര്‍ തിരുവനന്തപുരത്തേക്ക് പുറപ്പെട്ടിട്ടുണ്ട്. സുനില്‍ കുമാറിനെ അക്രമിച്ച സംഭവത്തില്‍ തുമിനാട്ടിലെ സിദ്ധീഖ്, സാബിര്‍, അന്‍വര്‍, മുബാറക് തുടങ്ങിയവര്‍ക്കെതിരെ മഞ്ചേശ്വരം പൊലീസ് കേസെടുത്തിരുന്നു. ഇതില്‍ ഏതാനും പേരെ പിന്നീട് അറസ്റ്റ് ചെയ്തിരുന്നു.





Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.