ചെറുവത്തൂര്‍:[www.malabarflash.com] ചെത്തുതൊഴിലാളിയായ യുവാവ് തെങ്ങില്‍ നിന്ന് വീണു മരിച്ചു.
മയ്യിച്ച പടിഞ്ഞാറിലെ നാരായണന്‍-നാരായണി ദമ്പതികളുടെ മകന്‍ മുണ്ട്യം പുരയില്‍ രതീഷാ(36)ണ് മരണപ്പെട്ടത്.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
മയ്യിച്ച പടിഞ്ഞാറിലെ നാരായണന്‍-നാരായണി ദമ്പതികളുടെ മകന്‍ മുണ്ട്യം പുരയില്‍ രതീഷാ(36)ണ് മരണപ്പെട്ടത്.
വെളളിയാഴ്ച രാവിലെ എട്ടര മണിയോടെയാണ് സംഭവം. ചെറുവത്തൂര്‍ റെയില്‍വേ സ്റ്റേഷനടുത്തുള്ള സ്വകാര്യ വ്യക്തിയുടെ പറമ്പിലെ തെങ്ങില്‍ കയറി കള്ള് ചെത്തുന്നതിനിടയില്‍ കാല്‍ വഴുതി അബദ്ധത്തില്‍ താഴെ വീഴുകയായിരുന്നു.
തലക്കും നട്ടെല്ലിനും സാരമായി പരിക്കേറ്റ രതീഷിനെ ചെറുവത്തൂരിലെ സ്വകാര്യാശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം ചന്തേര പോലീസ് ഇന്‍ക്വസ്റ്റ് നടത്തി പോസ്റ്റ്‌മോര്‍ട്ടത്തിനായി കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
ഭാര്യ: സൗമ്യ. മകന്‍: കൗഷിഖ്. സഹോദരങ്ങള്‍: രഞ്ജിത്ത് (ചുമട്ടു തൊഴിലാളി, എഫ്‌സിഐ പയ്യന്നൂര്‍), രമേശന്‍, രൂപേഷ് (ഇരുവരും പെയിന്റിംഗ് തൊഴിലാളികള്‍).
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment