കണ്ണൂര്‍:[www,malabarflash.com] ബി.ജെ.പി പ്രവര്‍ത്തകനും സ്‌കൂള്‍ വാന്‍ ഡ്രൈവറുമായ യുവാവിന് വെട്ടേറ്റു. ചൊക്ലി അണിയാരത്തെ പൊക്കന്റെ മകന്‍ ബിജു (38)വിനാണ് രാവിലെ എട്ടരയോടെ വെട്ടേറ്റത്. ചൊക്ലി സബ് സ്‌റ്റേഷന് സമീപം മാരാങ്കണ്ടി സി.പി. റോഡില്‍ വച്ച് ഒരു സംഘമാളുകള്‍ ചേര്‍ന്ന് വളഞ്ഞിട്ട് വെട്ടുകയായിരുന്നു.
Keywords: Kannur News, Kerala Vartha, Malabarflash, Malabar news, Malayalam News
വാനില്‍ സ്‌കൂള്‍ കുട്ടികളെയും കയറ്റിപോകുമ്പോള്‍ അണിയാരത്ത് വാഹനം തടഞ്ഞ് ആക്രമിക്കുകയായിരുന്നു. കുട്ടികളുടെ നിലവിളി കേട്ടാണ് പരിസരത്തുള്ളവര്‍ സംഭവമറിയുന്നത്.
അക്രമത്തില്‍ പരിക്കേറ്റ ബിജുവിനെ ആദ്യം തലശ്ശേരി സ്വകാര്യ അശുപത്രിയിലും നില ഗുരുതരമായതിനെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കും കൊണ്ടു പോവുകയായിരുന്നു. അക്രമം പടരാതിരിക്കാന്‍ പ്രദേശത്ത് ശക്തമായ പോലീസ് കാവല്‍ ഏര്‍പ്പെടുത്തി.
Keywords: Kannur News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment