കാഞ്ഞങ്ങാട്:[www.malabarflash.com] കേരളാ ലോട്ടറിയുടെ ധനശ്രീ ഭാഗ്യകുറിയുടെ 75ലക്ഷം നിര്‍മ്മാണ തൊഴിലാളിക്ക്. കെട്ടിട നിര്‍മ്മാണ തൊഴിലാളികയായ രാവണീശ്വരത്തെ പി. ഗോവിന്ദനാണ് ഭാഗ്യം കടാക്ഷിച്ചത്.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
തളിപ്പറമ്പിലെ തമ്പുരാന്‍ ലോട്ടറിയുടെ കാഞ്ഞങ്ങാട്ടെ സബ് ഏജന്റായ വിനായക ലോട്ടറിയുടെ വിതരണക്കാരന്‍ ചന്ദ്രന്‍ വിറ്റ ഡി.എ 657522 നമ്പറിലാണ് ഗോവിന്ദന് ഭാഗ്യം തുണച്ചത്. രാവണീശ്വരം കണ്ടത്തില്‍ പരേതനായ കരിപ്പാടക്കന്‍ അമ്പുക്കന്‍ മണിയാണിയുടെ മകനാണ്.
ഗള്‍ഫിലായിരുന്ന ഗോവിന്ദന്‍ തൊഴില്‍ നഷ്ടത്തെ തുടര്‍ന്ന് നാട്ടില്‍ തിരിച്ചത്തെി കെട്ടിട നിര്‍മ്മാണ തൊഴിലില്‍ ഏര്‍പ്പെടുകയായിരുന്നു. ടിക്കറ്റ് ചിത്താരി സര്‍വീസ് സഹകരണ ബാങ്കിന് കൈമാറി. സെക്രട്ടറി ഒ. മോഹനന്‍ ടിക്കറ്റ് ഏറ്റുവാങ്ങി.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment