Latest News

നെല്ലിക്കുന്ന് എ.യു.പി സ്‌കൂള്‍ നവതിയാഘോഷം ലോഗോ പ്രകാശനം ചെയ്തു

കാസര്‍കോട്:[www.malabarflash.com] നെല്ലിക്കുന്ന് അന്‍വാറുല്‍ ഉലൂം എ.യു.പി സ്‌കൂള്‍ 90-ാം വര്‍ഷികാഘോഷത്തിന്റെ ലോഗോ പ്രകാശനം ചെയ്തു. ഹോട്ടല്‍ സിറ്റി ടവറില്‍ നടന്ന ചടങ്ങില്‍ സംഘാടകസമിതി ചെയര്‍മാന്‍ എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ വിദ്യാഭ്യാസ രംഗത്തെ പ്രമുഖരായ എന്‍.എ.അബൂബക്കരിനും ഡോ.എം.പി.ഷാഫി ഹാജിക്കും നല്‍കി നവതിയാഘെഷത്തിന്റെ ഭാഗമായുള്ള ലോഗോ പ്രകാശനം ചെയ്തു.

മാര്‍ച്ച് 28 മുതല്‍ ആഘോഷപരിപാടികള്‍ ആരംഭിക്കും. ഒരു വര്‍ഷം നീളുന്ന പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്
ചടങ്ങില്‍ വൈസ് ചെയര്‍മാന്‍ എന്‍.എ.അബ്ദുല്‍ ഖാദിര്‍ അധ്യക്ഷത വഹിച്ചു. നഗരസഭാ കൗണ്‍സിലര്‍ എ.എം. ഹാരിസ്, നെല്ലിക്കുന്ന് ജമാഅത്ത് ആക്ടിങ്ങ് പ്രസിഡണ്ട് ടി.എ.മഹമൂദ്, ഹെഡ്മാസ്റ്റര്‍ എ.കെ.മുഹമ്മദ് കുട്ടി, പൂരണം മുഹമ്മദലി, അബ്ബാസ് ബീഗം, ഖാദര്‍ ബെല്‍ക്കാട,് അബ്ബാസ് വെറ്റില, ഷാഫി തെരുവത്ത്, സോള്‍ക്കര്‍, ഖമറുദ്ദീന്‍, സലിം ബണ്ടി, അബ്ദുല്‍ റഹ്മാന്‍, ഖാദര്‍ നെല്ലിക്കുന്ന്, ജമാല്‍ ചക്ലി, മാമു കൊപ്പര, അബ്ദു തൈവളപ്പ്, എന്‍.എ.മഹമൂദ്, നൗഫല്‍ എന്നിവര്‍ സംസാരിച്ചു. സെക്രട്ടറി ഹനീഫ് നെല്ലിക്കുന്ന് സ്വാഗതവും ഷാഫി.എ.നെല്ലിക്കുന്ന് നന്ദിയും പറഞ്ഞു.





Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.