കാഞ്ഞങ്ങാട്:[www.malabarflash.com] അന്തര്‍ ജില്ലാ കവര്‍ച്ചക്കാരന്‍ അമ്പലത്തറ പോലീസിന്റെ പിടിയിലായി. തൊടുപുഴ കരിക്കുന്നം കുറ്റി പൂവന്നിക്കല്‍ സ്വദേശി ശ്രീജിത്താണ് (29) പോലീസിന്റെ പിടിയിലായത്. അമ്പലത്തറ പോലീസ് സ്റ്റേഷനില്‍ രണ്ട് കളവ് കേസുകളില്‍ പ്രതിയാണ് യുവാവ്.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
അമ്പലത്തറയിലെ രാമകൃഷ്ണന്റെ ഉടമസ്ഥതയിലുള്ള റിച്ചു ഹാര്‍ഡ്‌വേര്‍ഡ്‌സില്‍ നിന്ന് 18 ക്വിന്റല്‍ ഇരുമ്പ് കമ്പി മോഷ്ടിച്ച കേസില്‍ കോടതി പുറപ്പെടുവിച്ച അറസ്റ്റ് വാരണ്ടിനെത്തുടര്‍ന്ന് അമ്പലത്തറ പോലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ബിനോയ്, സിവില്‍ പോലീസ് ഓഫീസര്‍ ബിജോഷ് എന്നിവരടങ്ങുന്ന സംഘം തൊടുപുഴ പോലീസിലെ ക്രൈം സ്‌ക്വാഡിന്റെ സഹായത്തോടെയാണ് ശ്രീജിത്തിനെ പിടികൂടിയത്.
ജില്ലയില്‍ അമ്പലത്തറക്ക് പുറമേ ബേഡകം, രാജപുരം, വിദ്യാനഗര്‍ എന്നീ പോലീസ് സ്റ്റേഷനുകളില്‍ ശ്രീജിത്തിന്റെ പേരില്‍ കളവ് കേസ് നിലവിലുണ്ട്. സംസ്ഥാനത്ത് മുപ്പതോളം കവര്‍ച്ചാക്കേസിലെ പ്രതിയാണ് ശ്രീജിത്തെന്ന് പോലീസ് വെളിപ്പെടുത്തി.
ശ്രീജിത്തിനെ ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി രണ്ടാഴ്ചത്തേക്ക് റിമാന്റ് ചെയ്തു.
ശ്രീജിത്തിനെ ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി രണ്ടാഴ്ചത്തേക്ക് റിമാന്റ് ചെയ്തു.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment